Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താനെയിൽ കുന്നിടിഞ്ഞു വീണ് വീട് തകർന്ന് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു; മുംബൈയിൽ കനത്ത മഴ തുടരുന്നു

താനെയിൽ കുന്നിടിഞ്ഞു വീണ് വീട് തകർന്ന് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു; മുംബൈയിൽ കനത്ത മഴ തുടരുന്നു

ന്യൂസ് ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ കനത്തമഴയെ തുടർന്ന് കുന്നിടിഞ്ഞു വീണ് വീടുകൾക്ക് മുകളിലേക്ക് വീണ് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ മൂന്നുപേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.

നിരവധി വീടുകൾ തകരുകയും ചെയ്തു. മുബൈയിലെ കൽവയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കനത്തമഴയെ തുടർന്ന് ഖോലൈങ്കാർ കുന്നിൽനിന്ന് വീടുകൾക്ക് മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു.

പിന്നീട് രക്ഷാപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. സുദം പി. യാദവ്, ഭാര്യ വിധാവതി ദേവി, മക്കളായ രവികിഷൻ, സിമ്രാൻ, സന്ധ്യ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേർ കൽവയിലെ ഛത്രപതി ശിവജി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടസാധ്യത നിലനിൽക്കുന്നതിനാൽ 150 കുടുംബങ്ങളെ പ്രദേശത്ത് നിന്നും മാറ്റി പാർപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP