Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

എട്ടു കോടിയുടെ റെഡ്മീ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു; ദേശീയ പാതയിൽ നടന്നത് സിനിമാ സ്‌റ്റൈൽ കൊള്ള

എട്ടു കോടിയുടെ റെഡ്മീ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു; ദേശീയ പാതയിൽ നടന്നത് സിനിമാ സ്‌റ്റൈൽ കൊള്ള

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിൽ പട്ടാപ്പകൽ വൻ മോഷണം. നടുറോഡിൽ എട്ടുകോടിരൂപയുടെ മൊബൈൽഫോണുകൾ കൊള്ളയടിച്ചു. ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന റെഡ് മി കമ്പനിയുടെ ഫോണുകളാണ് കവർന്നത്. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്ത് ദേശീയ പാതയിലായിരുന്നു സംഭവം.

ചെന്നൈ പൂനമല്ലിയിൽ നിന്ന് മുംബയിലേക്ക് കൊണ്ടുപോവുകയായിരുന്നു മൊബൈൽഫോണുകൾ. ട്രക്ക് തടഞ്ഞ കൊള്ളസംഘം ഉള്ളിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാരെ മർദ്ദിച്ചവശരാക്കിയശേഷമാണ് മൊബൈൽഫോണുകൾ കവർന്നത്. പരിക്കേറ്റ ട്രക്ക് ഡ്രൈവർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കൊള്ളക്കാർക്കുവേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് കൊള്ളക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പാെലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP