Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിനെ തടയാനാകാതെ ഐഡിയ-വോഡഫോണും എയർടെല്ലും; ഓരോ മാസവും ജിയോ സ്വന്തമാക്കുന്നത് ലക്ഷക്കണക്കിന് വരിക്കാരെ; ഇൻകമിംങ് കോളിനും റീ ചാർജ്ജ് ചെയ്യണമെന്ന വ്യവസ്ഥ കൊണ്ടുവന്നതോടെ എട്ടിന്റെ പണി കിട്ടിയത് ടെലികോം കമ്പനികൾക്ക് തന്നെ

ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിനെ തടയാനാകാതെ ഐഡിയ-വോഡഫോണും എയർടെല്ലും; ഓരോ മാസവും ജിയോ സ്വന്തമാക്കുന്നത് ലക്ഷക്കണക്കിന് വരിക്കാരെ; ഇൻകമിംങ് കോളിനും റീ ചാർജ്ജ് ചെയ്യണമെന്ന വ്യവസ്ഥ കൊണ്ടുവന്നതോടെ എട്ടിന്റെ പണി കിട്ടിയത് ടെലികോം കമ്പനികൾക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾക്ക് തിരിച്ചടി തുടരുന്നു. ജിയോയും ബിഎസ്എൻഎല്ലും മുന്നേറുകയും പിടിച്ചുനിൽക്കുകയും ചെയ്യുമ്പോൾ മറ്റ് കമ്പനികളെ ഉപഭോക്താക്കൾ കൈവിടുകയാണ്. ട്രായിയുടെ ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ പിടിച്ചുനിന്നത് ജിയോയും ബിഎസ്എൻഎല്ലും മാത്രമാണ്. ശേഷിക്കുന്ന എല്ലാ കമ്പനികളും താഴോട്ടു പോയി. ഏറ്റവും കൂടുതൽ വരിക്കാരുള്ള വോഡഫോൺഐഡിയ കമ്പനികൾക്ക് 30 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 11.45 ലക്ഷം വരിക്കാരെയാണ്. ഭാരതി എയർടെല്ലിന് 29,883 വരിക്കാരെയും നഷ്ടപ്പെട്ടു.

ഇൻ കമിങ് കോളുകൾ ലഭിക്കാൻ ചില ടെലികോം കമ്പനികൾ പ്രതിമാസ റീചാർജ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ജിയോയ്ക്കും ബിഎസ്എൻഎല്ലിനും ഇൻ കമിങ് കോളുകൾ ലഭിക്കാൻ പ്രതിമാസം റീചാർജ് ചെയ്യേണ്ടതില്ല. ഐഡിയവോഡഫോൺ, എയർടെൽ, എംടിഎൻഎൽ, ടാറ്റ ടെലി തുടങ്ങി കമ്പനികൾക്കാണ് വൻ തിരിച്ചടി നേരിട്ടത്. അതേസമയം, ജൂണിൽ ജിയോയ്ക്ക് ലഭിച്ചത് 82.68 ലക്ഷം അധിക വരിക്കാരെയാണ്.

ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 33.12 കോടിയായി. രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം 116.54 കോടിയാണ്. എയർടെല്ലിന്റെ ആകെ വരിക്കാർ 32.03 കോടിയാണ്. വോഡഫോൺ ഐഡിയ മൊത്തം വരിക്കാർ 38.34 കോടിയാണ്. ജൂണിൽ ബിഎസ്എൻഎല്ലിന് അധികമായി ലഭിച്ചത് 2.66 ലക്ഷം വരിക്കാരെയാണ്. ഇതോടെ ബിഎസ്എൻഎല്ലിന്റെ മൊത്തം വരിക്കാർ 11.61 കോടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP