Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരണം ഏറുന്നു; ഇന്ന് റിപ്പോർട്ട് ചെയ്തത് 920 മരണം; ഏറ്റവും ഉയർന്ന കണക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 57640 പേർക്ക്

മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരണം ഏറുന്നു; ഇന്ന് റിപ്പോർട്ട് ചെയ്തത് 920 മരണം; ഏറ്റവും ഉയർന്ന കണക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 57640 പേർക്ക്

ന്യൂസ് ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരണം ഏറുന്നു. ഇന്ന റിപ്പോർട്ട് ചെയ്തത് 920 മരണമാണ്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണ സംഖ്യയാണിത്. മഹാരാഷ്ട്രയിൽ 57,640 പേരാണ് പുതുതായി രോഗബാധിതരായത്.

രാജ്യത്ത് ഏറ്റവുമുയർന്ന പ്രതിദിന മരണ നിരക്കുമായി കോവിഡ് വ്യാപനം അതിതീവ്രമായ സ്ഥിതിയിലാണുള്ളത്.

24 മണിക്കൂറിനിടെ 3780 പേർ മരിച്ചതോടെ പ്രതിദിന കോവിഡ് കണക്കിലെ ഏറ്റവും ഉയർന്ന മരണനിരക്കായി ഇത്. പതിമൂന്ന് സംസ്ഥാനങ്ങളിൽ 100 ലേറെ പേർ മരിച്ചു.

കഴിഞ്ഞ ഒന്നിന് പ്രതിദിന രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലെത്തിയിരുന്നെങ്കിലും രണ്ട് ദിവസമായി മൂന്നര ലക്ഷത്തിനടുത്തായിരുന്നു രോഗികളുടെ എണ്ണം. എന്നാൽ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയർന്ന് 3.82,315 ലെത്തി.

കേരളമടക്കം 10 സംസ്ഥാനങ്ങളിലെ രോഗവ്യാപനം കുറയാത്തതിൽ കേന്ദ്രം ആശങ്കയറിയിച്ചു. നേരിടുന്നത് ആഗോള വെല്ലുവിളിയാണെന്നും രോഗനിയന്ത്രണത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു.

അതേ സമയം വൈറസ് വ്യാപനം ഉയർന്നതോതിൽ ആയതിനാൽ രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം ഉറപ്പാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ, എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡൈ്വസറായ കെ. വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പുതിയ കോവിഡ് തരംഗങ്ങൾ നേരിടാൻ നാം സജ്ജരാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP