Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിശാഖപട്ടണത്ത് ബഹുനിലക്കെട്ടിടം തകർന്ന് വൻദുരന്തം; കുട്ടികളുൾപ്പെടെ മൂന്ന് മരണം; 5 പേർക്ക് പരിക്ക്

വിശാഖപട്ടണത്ത് ബഹുനിലക്കെട്ടിടം തകർന്ന് വൻദുരന്തം; കുട്ടികളുൾപ്പെടെ മൂന്ന് മരണം; 5 പേർക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: വിശാഖപട്ടണത്ത് ബഹുനിലക്കെട്ടിടം തകർന്ന് വീണ് വൻദുരന്തം.അപകടത്തിൽ കുട്ടികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു.അഞ്ച് പേർക്ക് പരിക്കേറ്റു.എസ് ദുർഗപ്രസാദ് (17), സഹോദരി അഞ്ജലി (10) ചോട്ടു (27) എന്നിവരാണ് മരിച്ചത്.രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കെട്ടിടത്തിൽ കുടുങ്ങിക്കിടന്നവരെ കണ്ടെത്തിയത്.

വിശാഖപട്ടണത്ത് കളക്ടറേറ്റിനടുത്തുള്ള രാമജോഗിപേട്ടയിലാണ് കെട്ടിടം തകർന്ന് വീണത്.മൂന്നു നില കെട്ടിടമാണ് തകർന്നു വീണത്. സ്ഥലത്ത് കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ എൻഡിആർഎഫ് രക്ഷാപ്രവർത്തനം തുടരുന്നു.സംഭവം പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP