Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഫ്ഗാൻ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മധ്യപ്രദേശിലെ എട്ട് ജില്ലകളിൽ ജാഗ്രത നിർദ്ദേശം; ജില്ലകളിൽ പരിശോധന കർശനമാക്കിയത് അഫ്ഗാൻ സ്വദേശികളായ നാല് തീവ്രവാദികൾക്കായി

അഫ്ഗാൻ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മധ്യപ്രദേശിലെ എട്ട് ജില്ലകളിൽ ജാഗ്രത നിർദ്ദേശം; ജില്ലകളിൽ പരിശോധന കർശനമാക്കിയത് അഫ്ഗാൻ സ്വദേശികളായ നാല് തീവ്രവാദികൾക്കായി

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: മധ്യപ്രദേശിലെ എട്ടു ജില്ലകളിൽ അതീവജാഗ്രതാ നിർദ്ദേശം. അഫ്ഗാൻ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്ന് ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം. ഝാബുവ, അലിരാജ്പൂർ, ധാർ, ബാർവനി, റത്ലാം, മൻസോർ, നീമുഞ്ച്, അഗർമാൾവ എന്നീ ജില്ലകളിലാണ് അഫ്ഗാനിസ്ഥാൻ സ്വദേശികളായ നാലു തീവ്രവാദികൾക്കായി പരിശോധന ശക്തമാക്കിയത്.

ഒരു ഭീകരന്റെ രേഖാചിത്രം പൊലീസ് സ്റ്റേഷനുകളിലേക്കും ചെക്ക് പോസ്റ്റുകളിലേക്കും കൈമാറിയിട്ടുണ്ടെന്നും ഝാബുവ ജില്ലാ പൊലീസ് സൂപ്രണ്ട് വിനീത് ജെയിൻ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ നിന്നുള്ള ഇയാൾ എങ്ങനെ രാജ്യത്ത് നുഴഞ്ഞുകയറിയെന്നും അറിവില്ലെന്നും പൊലീസ് പറഞ്ഞു. സംസ്ഥാനത്തിന്റെ അതിർത്തി മേഖലകളിലും റയിൽവേ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP