Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇറക്കം കുറഞ്ഞ പാവാടയുമായി മാളുകളിൽ എത്തുന്ന സുന്ദരിമാർ ശ്രദ്ധിക്കുക! ഒളിക്യാമറകൾ പണിതരും: ഷൂസിൽ ക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ അഭിഭാഷകൻ ഡൽഹിയിൽ പിടിയിൽ

ഇറക്കം കുറഞ്ഞ പാവാടയുമായി മാളുകളിൽ എത്തുന്ന സുന്ദരിമാർ ശ്രദ്ധിക്കുക! ഒളിക്യാമറകൾ പണിതരും: ഷൂസിൽ ക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ അഭിഭാഷകൻ ഡൽഹിയിൽ പിടിയിൽ

ന്യൂഡൽഹി: ഇറക്കം കുറഞ്ഞ പാവാടയും ധരിച്ച് മാളുകളിൽ കറങ്ങുമ്പോൾ സമീപത്തുള്ളവരെ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പണി കിട്ടും. ഡൽഹിയിൽ നടന്ന സംഭവമാണ് ഈ പാഠം പകരുന്നത്.

സ്‌കർട്ട് ധരിച്ച് മാളുകളിൽ എത്തിയ പെൺകുട്ടികളുടെ ദൃശ്യങ്ങൾ ഷൂസിൽ ഒളിപ്പിച്ച ക്യാമറയിൽ പകർത്തിയ അഭിഭാഷകൻ പിടിയിലായി. തെക്കൻ ഡൽഹിയിലാണ് സംഭവം.

ഒരു മാളിൽ കറങ്ങിനടന്ന് പടംപിടിച്ച അഭിഭാഷകനാണ് പിടിയിലായത്. ഹരിയാന കൺസ്യൂമർ ഫോറം മുൻ പ്രസിഡന്റിന്റെ മകനായ ആശിഷ് ശർമ(34)യാണ് ഡൽഹിയിൽ പിടിയിലായത്.

ഷോപ്പിങ് മാളിലെ ഒരു കടയിൽ എത്തിയപ്പോൾ പെൺകുട്ടികളുടെ പിന്നാലെ നടക്കുന്ന ഒരാളെ കണ്ടത് കടയിലെ മാനേജരിൽ സംശയമുളവാക്കി. ഇതോടെയാണ് വിരുതൻ പിടിയിലായത്.

കടയിൽ എത്തിയ ഇയാൾ പെൺകുട്ടികളുടെ അടുത്ത് നിൽക്കുവാൻ ശ്രമിക്കുന്നതുകണ്ട് മാനേജർ ഇടപെടുകയായിരുന്നു. മാനേജരുടെ നിർദ്ദേശ പ്രകാരം സെക്യൂരിറ്റി ജീവനക്കാർ ഇയാളെ പിടികൂടി പരിശോധിച്ചപ്പോൾ ഷൂസിലൊളിപ്പിച്ച കാമറ കണ്‌ടെത്തുകയായിരുന്നു. തുടർന്നു പൊലീസിനെ വിവരം അറിയിക്കുകയും പ്രതിയെ കൈമാറുകയും ചെയ്തു. പൊലീസ് നടത്തിയ പരിശോധനയിൽ രഹസ്യകാമറയിൽ നിന്ന് പെൺകുട്ടികളുടെ 12 ദൃശ്യങ്ങൾ കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP