Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

ഹെറോയിൻ അഫ്​ഗാനിൽ നിന്നും ഇന്ത്യയിലേക്ക് എത്തിച്ചത് ആയുർവേദ മരുന്നുകളെന്ന വ്യാജേന; മുംബെയിൽ പിടിച്ചെടുത്തത് ആയിരം കോടി രൂപയുടെ ലഹരി മരുന്നുകൾ

ഹെറോയിൻ അഫ്​ഗാനിൽ നിന്നും ഇന്ത്യയിലേക്ക് എത്തിച്ചത് ആയുർവേദ മരുന്നുകളെന്ന വ്യാജേന; മുംബെയിൽ പിടിച്ചെടുത്തത് ആയിരം കോടി രൂപയുടെ ലഹരി മരുന്നുകൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ആയിരം കോടി രൂപ വിലവരുന്ന വൻ ലഹരിമരുന്ന് ശേഖരം മുംബൈയിൽ പിടികൂടി. 191 കിലോഗ്രാം ഹെറോയിനാണ് കസ്റ്റംസ് പിടിച്ചെടുത്തത്. നവിമുംബൈയിലെ തുറമുഖത്തുനിന്നാണ് ഹെറോയിൻ പിടിച്ചെടുത്തത്. ഇതിന് ആയിരം കോടി രൂപയോളം വിലമതിക്കുമെന്ന് കസ്റ്റംസ്, ഡി.ആർ.ഐ. അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽനിന്ന് കടത്തിയ ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്.

രഹസ്യവിവരത്തെ തുടർന്നാണ് കസ്റ്റംസും ഡി.ആർ.ഐ.യും തുറമുഖത്ത് പരിശോധന നടത്തിയത്. ആയുർവേദ മരുന്നുകളെന്ന പേരിലാണ് ഈ ചരക്കുകൾ തുറമുഖത്ത് ഇറക്കിയിരുന്നത്. എന്നാൽ വിശദമായി പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് പൈപ്പുകളും അതിനുള്ളിൽ ഹെറോയിനും കണ്ടെത്തുകയായിരുന്നു. അഫ്ഗാനിസ്ഥാനിൽനിന്ന് ഇറാൻ വഴിയാണ് ലഹരിമരുന്ന് മുംബൈയിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കസ്റ്റംസ് ഹൗസ് ഏജന്റുമാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP