Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ഭൂമി തട്ടിയെടുത്തിട്ടില്ലെന്നു ഹേമമാലിനി

മുംബൈ: തന്റെ നൃത്ത വിദ്യാലയത്തിനായി സർക്കാർ ഭൂമി തട്ടിയെടുത്തിട്ടില്ലെന്ന് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. ഭൂമി തട്ടിയെടുത്തിട്ടില്ല, സർക്കാർ നിയമങ്ങൾ പാലിക്കാൻ തയ്യാറാണെന്നും ഹേമ മാലിനി പറഞ്ഞു. ഹേമ മാലിനിയുടെ കലാകേന്ദ്ര ചാരിറ്റി ട്രസ്റ്റിനായി ആംബിവാലി സബ്അർബിൽ കോടികൾ മൂല്യമുള്ള ഭൂമി മഹാരാഷ്ട്ര സർക്കാർ 70,000 രൂപയ്ക്കാണ് ഹേമ മാലിനിക്ക് നൽകിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇതുവരെ പണം നൽകിയിട്ടില്ല. സർക്കാർ നിയമങ്ങൾ പാലിച്ച പണം നൽകാൻ തയ്യാറാണ്. പണത്തിന്റെ ഇടപാട് നടക്കുന്നതിന് മുമ്പ് തന്നെ തുകയെ സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും ഹേമ മാലിനി ചോദിച്ചു. മാദ്ധ്യമ വാർത്തകളിൽ പറയുന്നത് പോലെ തനിക്ക് സർക്കാർ ഭൂമി വെറുതെ നൽകിയതല്ലെന്നും ഹേമ മാലിനി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP