Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക് കൂടുതൽ പബ്ലിസിറ്റി കിട്ടുന്നു; കേസുകൾക്കുള്ള പബ്ലിസിറ്റിയാണ് അതിക്രമം കൂടാൻ കാരണമെന്നും ഹേമമാലിനി

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക് കൂടുതൽ പബ്ലിസിറ്റി കിട്ടുന്നു; കേസുകൾക്കുള്ള പബ്ലിസിറ്റിയാണ് അതിക്രമം കൂടാൻ കാരണമെന്നും ഹേമമാലിനി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക് കൂടുതൽ പബ്ലിസിറ്റി ലഭിക്കുന്നുവെന്ന് നടിയും എംപിയുമായ ഹേമമാലിനി. എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് അവർ വിവാദ പ്രസ്താവന നടത്തിയത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അതിക്രമങ്ങൾക്ക് ഇപ്പോൾ വലിയ പ്രചാരണമാണ് കിട്ടുന്നത്. മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നു, പക്ഷെ ആരും അറിഞ്ഞില്ലെന്ന് മാത്രം, ഇത്തരം കേസുകൾക്ക് ലഭിക്കുന്ന പബ്ലിസിറ്റിയാണ് അതിക്രമങ്ങൾ വർധിക്കാൻ കാരണമെന്നും ഹേമമാലിനി പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കരുത്. സർക്കാർ ഇതിനെതിരെ മുൻ കരുതൽ എടുക്കുകയും ഇതിന് പരിഹാരം കണ്ടെത്തുകയും ചെയ്യും. ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായക്ക് തന്നെ കോട്ടമുണ്ടാക്കുന്നുണ്ടെന്നും എംപി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP