Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റെയ്‌സീന കുന്നിലെ രാഷ്ട്രപതി ഭവൻ അങ്കണത്തിൽ മകൻ രണ്ടാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഗുജറാത്തിലെ വീട്ടിൽ സന്തോഷം മറച്ചുവെക്കാതെ അമ്മ; നരേന്ദ്ര മോദി അധികാരമേൽക്കുന്നത് ടിവിയിൽ കണ്ട് കയ്യടിക്കുന്ന അമ്മ ഹീര ബെന്നിന്റെ ചിത്രം പുറത്തുവിട്ട് വാർത്താ എജൻസി

റെയ്‌സീന കുന്നിലെ രാഷ്ട്രപതി ഭവൻ അങ്കണത്തിൽ മകൻ രണ്ടാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഗുജറാത്തിലെ വീട്ടിൽ സന്തോഷം മറച്ചുവെക്കാതെ അമ്മ; നരേന്ദ്ര മോദി അധികാരമേൽക്കുന്നത് ടിവിയിൽ കണ്ട് കയ്യടിക്കുന്ന അമ്മ ഹീര ബെന്നിന്റെ ചിത്രം പുറത്തുവിട്ട് വാർത്താ എജൻസി

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: റെയ്‌സീന കുന്നിലെ രാഷ്ട്രപതി ഭവൻ അങ്കണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയായി വീണ്ടും മകൻ സത്യപ്രതിജ്ഞ നടത്തുമ്പോൾ ടിവിയിൽ നേരിട്ട് കണ്ട് അമ്മ ഹീരബെൻ. ഗുജറാത്തിലെ വീട്ടിലിരുന്നു മകന്റെ രണ്ടാംവരവ് നേരിട്ടുകണ്ട ഹീരബെൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കൈ അടിച്ച് അത് ആഘോഷമാക്കി. വാർത്ത ഏജൻസി എഎൻഐ സത്യപ്രതിജ്ഞ കാണുന്ന ഹീരബെന്നിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. നേരത്തെ തന്നെ നിരവധി ചാനലുകൾ ഹീരബെനിന്റെ വീട്ടിൽ എത്തിയിരുന്നു.

രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഈശ്വരനാമത്തിലാണ് എല്ലാവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 2014-ലെന്ന പോലെ, വീണ്ടുമൊരിക്കൽ രാഷ്ട്രപതിഭവന്റെ മുറ്റത്ത്, 'നരേന്ദ്രദാമോദർ ദാസ് മോദി എന്ന ഞാൻ' എന്ന സത്യപ്രതിജ്ഞാ വാചകം രാഷ്ട്രപതിയിൽ നിന്ന് മോദി ഏറ്റുചൊല്ലുമ്പോൾ, എന്താകും രണ്ടാമൂഴത്തിൽ കാത്തിരിക്കേണ്ടതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വൻ ആരവങ്ങളാണ് മോദി രാഷ്ട്രപതി ഭവനിൽ എത്തിയപ്പോഴും സത്യപ്രതിജ്ഞ ചെയ്യുമ്പോഴും കാണികളിൽ നിന്ന് ഉയർന്നത്.

രാഷ്ട്രീയത്തിലെന്ന പോലെ ഭരണത്തിലും ഇനി സാരഥ്യം വഹിക്കാൻ അമിത് ഷായും കേന്ദ്രമന്ത്രിസഭയിലുണ്ട്. മോദിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് രാജ്‌നാഥ് സിംഗാണ്. മൂന്നാമതായി അമിത് ഷാ എത്തിയപ്പോഴും വൻ ആരവങ്ങളും ആർപ്പുവിളികളുമുയർന്നു. പിന്നീട് നിതിൻ ഗഡ്കരിയും, നിർമലാ സീതാരാമനും, രാംവിലാസ് പസ്വാനും, നരേന്ദ്രസിങ് തോമറും രവിശങ്കർ പ്രസാദും ഹർസിമ്രത് കൗർ ബാദലും തവർ ചന്ദ് ഗെഹ്‌ലോട്ടും സത്യപ്രതിജ്ഞ ചെയ്തു

നേരത്തെ, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ വോട്ടു ചെയ്യുന്നതിന് മുമ്പ് മോദി അമ്മയെ കണ്ട് അനുഗ്രഹം തേടിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയത്തിന് ശേഷം കാൽ തൊട്ട് വന്ദിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങിയതും വാർത്തയായിരുന്നു.

രണ്ടാം ഊഴത്തിൽ നേടിയ ഉജ്ജ്വല വിജയത്തിന് ശേഷം ആദ്യമായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി പ്രവർത്തകർ വൻ വരവേൽപ്പ് നൽകിയിരുന്നു. അഹമ്മദാബാദിലെ ബിജെപി റാലിയിൽ പങ്കെടുത്ത ശേഷമായിരുന്നു നരേന്ദ്ര മോദി മാതാവ് ഹീരബെന്നിനെ കാണാനെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP