Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുഞ്ഞു കണ്ണിന് കാഴ്‌ച്ച വീണ്ടെടുക്കാനാകുമോ എന്നതിൽ ഉറപ്പില്ല ! കണ്ണീർകയത്തിൽ ഒന്നര വയസുകാരി ഹീബ; കുരുന്നിന് വെടിയേറ്റത് ജമ്മുവിലെ ഷോപ്പിയാനിൽ ഞായറാഴ്‌ച്ചയുണ്ടായ വെടിവയ്‌പ്പിനിടെ; കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ മുറിയിൽ പുക നിറഞ്ഞത് കെണിയായി; ഹീബയുടെ മുഖത്ത് വെടിയുണ്ട കയറിയത് ഞൊടിയിടെ

കുഞ്ഞു കണ്ണിന് കാഴ്‌ച്ച വീണ്ടെടുക്കാനാകുമോ എന്നതിൽ ഉറപ്പില്ല ! കണ്ണീർകയത്തിൽ ഒന്നര വയസുകാരി ഹീബ; കുരുന്നിന് വെടിയേറ്റത് ജമ്മുവിലെ ഷോപ്പിയാനിൽ ഞായറാഴ്‌ച്ചയുണ്ടായ വെടിവയ്‌പ്പിനിടെ; കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ മുറിയിൽ പുക നിറഞ്ഞത് കെണിയായി; ഹീബയുടെ മുഖത്ത് വെടിയുണ്ട കയറിയത് ഞൊടിയിടെ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ : തന്റെ കുഞ്ഞു കണ്ണിന് കാഴ്‌ച്ച തിരികേ കിട്ടുമോ എന്ന ആശങ്കയിലാണ് ഒന്നര വയസുകാരി ഹീബ നിസാർ. ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച ജമ്മു കശ്മീരിൽ സൈനികരും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ വെടിയേറ്റാണ് ഹീബയുടെ കണ്ണിന് പരുക്കേറ്റത്. സുരക്ഷാ സേനയുടചെ പെല്ലറ്റ്് തോക്കിൽ നിന്നാണ് വെടിയേറ്റത് എന്നാണ് സൂചന. ആശുപത്രിയിലെത്തിച്ച ഹീബയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.

എന്നാൽ ഗുരുതരമായാണ് കുഞ്ഞിന്റെ കണ്ണിന് പരുക്കേറ്റതെന്നും കാഴ്‌ച്ച തിരികെ കിട്ടുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ഡോക്ടർമാാർ പറയുന്നു. കഴിഞ്ഞ ഞായറാഴ്‌ച്ച ഷോപ്പിയാനിലും ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയിരുന്നു. ഇവിടത്തെ കുപ്രാൻ ഗ്രാമ നിവാസിയായ ഹീബ വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കവേയാണ് കണ്ണിന് വെടിയേറ്റത്.

ആറ് ഭീകരരാണ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പ്രദേശവാസികളും സേനയും തമ്മിൽ തെരുവിൽ വച്ച് ഏറ്റുമുട്ടലുണ്ടായെന്നുമാണ് വിവരം. ഇതിനിടെ ഇവരെ നേരിടാൻ സൈന്യം കണ്ണീർവാതകം പ്രയോഗിച്ചതാണ് പ്രശ്‌നമായത്.

ഹീബ നിസാർ മാതാവ് മർസല ജാനൊപ്പം ആശുപത്രിയിൽ

ഈ സമയം അമ്മയോടും സഹോദരനോടുമൊപ്പം വീടിന്റെ മുകൾ നിലയിലായിരുന്ന ഹീബ പുകയടിച്ച് ചുമയ്ക്കാൻ തുടങ്ങി. മുറിക്കുള്ളിൽ കാറ്റ് കടക്കുന്നതിന് ജനൽ തുറന്നപ്പോഴാണ് കുഞ്ഞിന്റെ കണ്ണിൽ വെടിയേറ്റത്.

'കണ്ണീർവാതകത്തിന്റെ പുകയായിരുന്നു വീടിനുള്ളിൽ. ഇതോടെ അവൾ ചുമയ്ക്കാൻ തുടങ്ങി. ജനൽ തുറന്നതും വലിയ പൊട്ടിത്തെറി കേട്ടു. പെല്ലറ്റ് കുഞ്ഞിന്റെ കണ്ണിൽ തറച്ചു'- ഹീബയുടെ മാതാവ് മർസല ജാൻ പറഞ്ഞു. ഇതിനിടെ, കുഞ്ഞിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു മനുഷ്യാവകാശപ്രവർത്തകർ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. കശ്മീരിൽ പ്രക്ഷോഭകരെ നേരിടാൻ പൊലീസ് പെല്ലറ്റ് തോക്കുകൾ പ്രയോഗിക്കുമ്പോൾ ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. ഭാഗികമായോ പൂർണമായോ കാഴ്ച നഷ്ടമായവർ ഏറെയാണ്.

ഏറ്റുമുട്ടൽ തുടർക്കഥയായി ജമ്മു

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ ആറ് ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. ലഷ്‌കറെ തയിബ, ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരസംഘടനകളിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ലഷ്‌കറെ തയിബ ജില്ലാ കമാൻഡർ മുഷ്താഖ് മിർ, ഹിസ്ബുൽ ജില്ലാ കമാൻഡർ അബാസ് അലി, സെയ്ഫുള്ള, ഒമർ മജീദ് ഘാനി, ഖാലിദ് ഫറൂഖ് എന്നിവരെയാണ് വധിച്ചത്.

വധിക്കപ്പെട്ട ആറാമൻ പാക് ഭീകരനാണെന്നാണ് സംശയം. സംഭവത്തെത്തുടർന്ന് ഷോപ്പിയാനിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച അനന്ത് നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ലക്ഷകർ ഇ തൊയിബ കമാൻഡർ ഉൾപ്പെടെ ആറ് ഭീകരർ കൊല്ലപ്പെട്ടിരുന്നു.

ഇവരുടെ പക്കൽ നിന്നും മാരകമായ ആയുധ ശേഖരമാണ് സൈന്യം പിടിച്ചെടുത്തത്. ഷോപ്പിയാനിലെ നദിഗാം ഗ്രാമത്തിൽ നവംബർ 20നുണ്ടായ ഏറ്റമുട്ടലിൽ നാലു ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP