Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീനഗർ വിമാനത്താവളത്തിലെ മുഴുവൻ സർവീസുകളും റദ്ദാക്കിയത് കനത്ത മഞ്ഞുവീഴ്‌ച്ചയെ തുടർന്ന്; ജമ്മു- ശ്രീനഗർ ദേശീയ പാത അടച്ചതിനെ തുടർന്ന് പെരുവഴിയിലായത് രണ്ടായിരത്തോളം വാഹനങ്ങൾ

ശ്രീനഗർ വിമാനത്താവളത്തിലെ മുഴുവൻ സർവീസുകളും റദ്ദാക്കിയത് കനത്ത മഞ്ഞുവീഴ്‌ച്ചയെ തുടർന്ന്; ജമ്മു- ശ്രീനഗർ ദേശീയ പാത അടച്ചതിനെ തുടർന്ന് പെരുവഴിയിലായത് രണ്ടായിരത്തോളം വാഹനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കനത്ത മഞ്ഞു വീഴ്‌ച്ചയെ തുടർന്ന് ശ്രീനഗർ വിമാനത്താവളത്തിലെ എല്ലാ സർവീസുകളും നിർത്തിവെച്ചു. ഇവിടേക്ക് എത്തിച്ചേരേണ്ടതും പുറപ്പെടേണ്ടതുമായ മുഴുവൻ വിമാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. മഞ്ഞുവീഴ്ച ശ്രീനഗറിലെ ജനജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.മഞ്ഞ് വീഴ്‌ച്ചയെ തുടർന്ന് ജമ്മു- ശ്രീനഗർ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. ഗുരേസ്, മച്ഛിൽ, കേരാൻ, താങ്ധർ തുടങ്ങിയിടങ്ങളെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന റോഡുകളും അടച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11.30 വരെ ശ്രീനഗറിൽ 11 സെ.മി മഞ്ഞുവീഴ്ചയുണ്ടായി. ഗുൽമാർഗിൽ ബുധനാഴ്ച 62 സെ.മി മഞ്ഞാണ് പെയ്തത്.

ജമ്മു ശ്രീനഗർ റോഡ് അടച്ചതിനെ തുടർന്ന് രണ്ടായിരത്തോളം വാഹനങ്ങൾ വഴിയിലായി. കനത്തമഞ്ഞുവീഴ്ചയെ തുടർന്ന് പലയിടങ്ങളിലും മരങ്ങളും വൈദ്യുത പോസ്റ്റുകളും മറിഞ്ഞുവീണതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മഞ്ഞ് നീക്കുന്ന പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ ഷഹീദ് ഇക്‌ബാൽ ചൗധരി പറഞ്ഞു. മഞ്ഞ് നീക്കം ചെയ്യാൻ 45 യന്ത്രങ്ങളും വെള്ളം നീക്കം ചെയ്യാനുള്ള പമ്പുകളും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP