Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമ്മുവിലെ കുൽഗാമിൽ കനത്ത മഞ്ഞുവീഴ്ച; ആറു പൊലീസുകാരടക്കം പത്തു പേരെ കാണാതായി; രക്ഷാ പ്രവർത്തനം സജീവം; അപകടം ശ്രീനഗർ-ജമ്മു ദേശീയ ഹൈവേയിൽ ജവഹർ ടണലിൽ; തുടർച്ചയായ രണ്ടാം ദിവസവും ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു; മോശം കാലാവസ്ഥയിൽ വിമാന സർവീസുകളും നിർത്തിവച്ചു

ജമ്മുവിലെ കുൽഗാമിൽ കനത്ത മഞ്ഞുവീഴ്ച; ആറു പൊലീസുകാരടക്കം പത്തു പേരെ കാണാതായി; രക്ഷാ പ്രവർത്തനം സജീവം; അപകടം ശ്രീനഗർ-ജമ്മു ദേശീയ ഹൈവേയിൽ ജവഹർ ടണലിൽ; തുടർച്ചയായ രണ്ടാം ദിവസവും ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു; മോശം കാലാവസ്ഥയിൽ വിമാന സർവീസുകളും നിർത്തിവച്ചു

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ ;ജമ്മുകാശ്മീരിലെ കുൽഗാമിൽ പൊലീസ് പോസ്റ്റിനു സമീപം കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആറ് പൊലീസുകാരടക്കം 10 പേരെ കാണാതായി. ശ്രീനഗർ-ജമ്മു ദേശീയ ഹൈവേയിൽ ജവഹർ ടണിലിലായിരുന്നു സംഭവം. ടണലിന്റെ വടക്ക് ഭാഗത്തെ വാതിലിനു സമീപമാണ് മഞ്ഞുവീഴ്ച ഉണ്ടായത്.പൊലീസുകാരെ കൂടാതെ രണ്ട് ഫയർഫോഴ്‌സ് ജീവനക്കാരും നാട്ടുകാരായ രണ്ടുപേരെയുമാണ് കാണാതായിരിക്കുന്നത്. 

സംഭവം നടക്കുമ്പോൾ പൊലീസ് പോസ്റ്റിൽ ഇരുപതോളം പേരാണ് ഉണ്ടായിരുന്നത്. 10 പേർ സുരക്ഷിതരായി പുറത്തെത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്.വ്യാഴാഴ്ച ജില്ലയിലെ മഞ്ഞുവീഴ്ച അപകടസാധ്യത ഉള്ള സ്ഥലങ്ങളിൽനിന്നും 78 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. മഞ്ഞുവീഴ്ചയെ തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചിരിക്കുകയാണ്. മോശം കാലാവസ്ഥയിൽ വിമാന സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്.

വിമാന സർവീസ് മടങ്ങിയതിനെ തുടർന്ന് ഐ ലീഗ് ക്ലബ് ഗോകുലം കേരളയുടെ കാശ്്മീരിൽ നിന്നുള്ള മടക്കയാത്രയും മുടങ്ങിയിരുന്നു. ഇതോടെ താരങ്ങളും സപ്പോർ ട്ടിങ് സ്റ്റാഫും കാശ്മീരിൽ കുടുങ്ങി.റിയൽ കാശ്മീരിനെതിരായ മത്സരത്തിനായാണ് ഗോകുലം കാശ്മീരിൽ എത്തിയത്. മഞ്ഞുംമഴയും പെയ്തിറങ്ങിയ കളിയിൽ കാശ്്മീരിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി ഏറ്റുവാങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP