Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുംബൈയിൽ ജനജീവിതം താറുമാറാക്കി വീണ്ടും പെരുമഴ; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു; മുംബൈ വിമാനത്താവളത്തിൽ ഏഴ് ഫ്‌ളൈറ്റുകൾ വഴിതിരിച്ചുവിട്ടു; പൻവേൽ ദേശീയപാതയിൽ മൂന്നുകിലോമീറ്ററോളം ഗതാഗതകുരുക്ക്; വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങരുതെന്ന് സിറ്റി പൊലീസിന്റെ മുന്നറിയിപ്പ്

മുംബൈയിൽ ജനജീവിതം താറുമാറാക്കി വീണ്ടും പെരുമഴ; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു; മുംബൈ വിമാനത്താവളത്തിൽ ഏഴ് ഫ്‌ളൈറ്റുകൾ വഴിതിരിച്ചുവിട്ടു; പൻവേൽ ദേശീയപാതയിൽ മൂന്നുകിലോമീറ്ററോളം ഗതാഗതകുരുക്ക്; വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങരുതെന്ന് സിറ്റി പൊലീസിന്റെ മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മുംബൈയിൽ ജനജീവിതം ദുരിതത്തിലാക്കി വീണ്ടും പെരുമഴ. വെള്ളിയാഴ്ച രാത്രിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആളുകൾ കടലിൽ ഇറങ്ങുകയും മറ്റും ചെയ്യരുതെന്ന മുന്നറിയിപ്പുണ്ട്. മുംബൈ വിമാനത്താവളത്തിൽ ഏഴ് ഫ്‌ളൈറ്റുകൾ സമീപ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. നാലുവിമാനങ്ങൾ ഏറെ നേരം വിമാത്താവളത്തിന് മുകളിൽ വട്ടമിട്ടുപറന്ന ശേഷമാണ് ലാൻഡ് ചെയ്തത്.

വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ യാത്രക്കാർ ഇറങ്ങരുതെന്ന് മുംബൈ പൊലീസ് മുന്നറിയിപ്പ് നൽകി. വാഹനങ്ങൾ മരങ്ങൾക്ക് കീഴിൽ പാർക്ക് ചെയ്യരുത്. കല്യാൺ-ഡോംബിവ്‌ലി ഉല്ലാസ്‌നഗർ മേഖലകളിലെല്ലാം കനത്ത മഴയാണ്. സിയോൺ-പൻവേൽ ദേശീയപാതയിൽ സാൻപഡ മുതൽ നീരുൾ ഉറാൻ വരെ വെള്ളക്കെട്ട് മൂലം മൂന്നുകിലോമീറ്റർ ട്രാഫിക് ജാം അനുഭവപ്പെട്ടു.

കഴിഞ്ഞ 12 മണിക്കൂറിൽ, 52.33 മി.മീ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. അധികൃതർ ഓറഞ്ച് അലേർ്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ, താനെ. റായ്ഗഡ്, ജില്ലകളിൽ കനത്ത മഴയും പാൽഘർ ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയും എന്നാണ് പ്രവചനം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന ജാഗ്രതാ നിർദ്ദേശവും നൽകി.

ഈ മാസമാദ്യം അഞ്ചു ദിവസം നീണ്ടു നിന്ന പേമാരിയെ തുടർന്ന് മതിലുകൾ തകർന്നും രത്‌നഗിരിയിലെ അണക്കെട്ട് തകർന്നും നിരവധി പേരാണ് മരിച്ചത്. മുംബൈയിലും പൂണെയിലുമായി 40 ജീവനുകളാണ് പൊലിഞ്ഞത്. നവി മുംബൈയിലും അതി ശക്തമായ മഴ ജനജീവിതത്തെ ദുരിതത്തിലാക്കി. ട്രെയിൻ യാത്രക്കാരാണ് ഏറെ ക്ലേശം അനുഭവിച്ചത്. ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പല സർവീസുകളും അനശ്ചിതത്തിലായിരുന്നു. കനത്ത മഴയെ തുടർന്ന് നഗരത്തിലെ വിമാനത്താവളത്തിൽ നിരവധി സർവീസുകൾ റദ്ദാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP