Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹിയിൽ കനത്ത മഴയും കാറ്റും;വ്യാപകനാശനഷ്ടം, വൈദ്യുതി മുടങ്ങി; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഡൽഹിയിൽ കനത്ത മഴയും കാറ്റും;വ്യാപകനാശനഷ്ടം, വൈദ്യുതി മുടങ്ങി; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി; ന്യൂഡൽഹിയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. രാജ്യ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി. റോഡ് ഗതാഗതം തടസപ്പെട്ടു. കൂടാതെ വിമാന സർവീസിനേയും സാരമായി ബാധിച്ചു.

ഇന്ന് പുലർച്ചെയാണ് ശക്തമായ കാറ്റിനൊപ്പം കനത്ത മഴ പെയ്തത്. ശക്തമായ കാറ്റിലും മഴയിലും ഡൽഹിയുടെ ചില ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണതിനാൽ റോഡുകൾ തടസ്സപ്പെട്ടു. സാധ്യമെങ്കിൽ ആളുകൾ വീടിനുള്ളിൽതന്നെ തുടരാനും യാത്ര ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു. കടുത്ത വേനലിനിടയിലായിരുന്നു അപ്രതീക്ഷിത മഴ പെയ്തത്.

ഡൽഹി വിമാനത്താവളത്തിൽനിന്ന് വൈകിട്ട് പുറപ്പെടേണ്ട ആറു വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചു വിട്ടതായും നിരവധി സർവീസുകൾ മുടങ്ങിയതായും അധികൃതർ അറിയിച്ചു. വിമാനങ്ങളുടെ പുതുക്കിയ സമയക്രമത്തിനായി ബന്ധപ്പെട്ട വിമാനകമ്പനികളുമായി ബന്ധപ്പെടാൻ വിമാനത്താവള അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

 വിസ്താരയുടെ മുംബൈയിൽ നിന്നുള്ള വിമാനവും, അലയൻസ് എയറിന്റെ രണ്ടു വിമാനങ്ങളും ലക്നൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. എയർ ഇന്ത്യയുടെ വഡോദരയിൽ നിന്നുള്ള വിമാന സർവീസും ഇൻഡിഗോയുടെ ജബൽപുരിൽനിന്നും പട്നയിൽനിന്നുമുള്ള വിമാന സർവീസുകൾ ജയ്പുർ വിമാനത്താവളത്തിലേക്കും വഴിതിരിച്ചു വിട്ടതായും അധികൃതർ അറിയിച്ചു.

ദുർബലമായ കെട്ടിടങ്ങൾക്കും വീടുകൾക്കും ഇടിമിന്നൽ മൂലം കേടുപാടുകൾ സംഭവിക്കാമെന്നും ഗതാഗത തടസ്സങ്ങൾക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് മണിക്കൂറിൽ 60-90 കിലോമീറ്റർ വേഗത്തിൽ, ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP