Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്ത് പലയിടത്തും ഉഷ്ണതരംഗം തുടരുന്നു; രണ്ട് ദിവസത്തേക്ക് ഡൽഹി, പഞ്ചാബ്, ഹരിയാണ, ഛഢിഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ റെഡ് അലർട്ട്

രാജ്യത്ത് പലയിടത്തും ഉഷ്ണതരംഗം തുടരുന്നു; രണ്ട് ദിവസത്തേക്ക് ഡൽഹി, പഞ്ചാബ്, ഹരിയാണ, ഛഢിഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ റെഡ് അലർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് പലയിടത്തും ഉഷ്ണതരംഗം തുടരുന്നു. വരും ദിവസങ്ങളിൽ വിദർഭ. മധ്യപ്രദേശ്. ഗുജറാത്ത് മേഖലകളിൽ ഉഷ്ണതരംഗം രൂക്ഷമായേക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് ഡൽഹി, പഞ്ചാബ്, ഹരിയാണ, ഛഢിഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ റെഡ് അലർട്ടും കിഴക്കൻ ഉത്തർപ്രദേശിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഹരിയാണ, ഡൽഹി. രാജസ്ഥാൻ, മധ്യപ്രദേശ്. തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഞായറാഴ്ച ഉഷ്ണതരംഗം രൂക്ഷമായി അനുഭവപ്പെട്ടതെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ സോനേഗാവിലാണ് ഞായറാഴ്ച ഏറ്റവും കൂടതൽ ചൂട് അനുഭവപ്പെട്ടത്. 46.2 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. ശനിയാഴ്ച രാജസ്ഥാനിലെ പിലാനിയിലാണ് കൂടുതൽ(46.7 ഡിഗ്രി സെൽഷ്യസ്) ചൂട് റെക്കോർഡ് ചെയ്തത്. ഡൽഹിയിൽ ഞായാറാഴ്ച 46 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. രണ്ട് ദിവസം ഇതേ ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP