Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേധാ പട്കറുടെ ആരോഗ്യനില വഷളായി; സർദാർ സരോവർ അണക്കെട്ടിലെ ജല നിരപ്പ് ഉയർന്നാൽ മുങ്ങിപ്പോകുന്ന മധ്യപ്രദേശിലെ ഗ്രാമങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള നിരാഹാര സമരം പത്താം ദിവസത്തിലേക്ക്; ആരോഗ്യസ്ഥിതി വഷളാകുമ്പോഴും പരിശോധനയ്ക്കായി മെഡിക്കൽ സംഘത്തെ പോലും കയറ്റി വിടാതെ നർമ്മദ ബച്ചാവോ ആന്തോളന്റെ സ്ഥാപക

മേധാ പട്കറുടെ ആരോഗ്യനില വഷളായി; സർദാർ സരോവർ അണക്കെട്ടിലെ ജല നിരപ്പ് ഉയർന്നാൽ മുങ്ങിപ്പോകുന്ന മധ്യപ്രദേശിലെ ഗ്രാമങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള നിരാഹാര സമരം പത്താം ദിവസത്തിലേക്ക്; ആരോഗ്യസ്ഥിതി വഷളാകുമ്പോഴും പരിശോധനയ്ക്കായി മെഡിക്കൽ സംഘത്തെ പോലും കയറ്റി വിടാതെ നർമ്മദ ബച്ചാവോ ആന്തോളന്റെ സ്ഥാപക

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: മേധാ പട്കറുടെ ആരോഗ്യനില വഷളായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സർദാർ സരോവർ അണക്കെട്ടിലെ ജലനിരപ്പുയർന്നാൽ മുങ്ങിപ്പോകുന്ന മധ്യപ്രദേശിലെ ഗ്രാമങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മേധയുൾപ്പെടെയുള്ള 25 പേർ നർമദാ നദിക്കരയിലെ മധ്യപ്രദേശിലെ ഛോട്ടാ ബർദയിൽ സമരം നടത്തുകയാണ്. നർമദാ ബചാവോ ആന്ദോളന്റെ ആഭിമുഖ്യത്തിൽ മേധ പട്കർ നടത്തുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്കു കടന്ന സാഹചര്യത്തിലാണ് ആരോഗ്യ നില വഷളാകാൻ തുടങ്ങിയത്. സമര പ്രവർത്തകരാണ് വിവരം അറിയിച്ചത്. എന്നാൽ ആരോഗ്യനിലയെപറ്റി അറിയിയില്ലെന്നും പരിശോധനയ്ക്കായി ഡോക്ടർമാരെ കാണാൻ അവർ അനുവദിക്കില്ലെന്നുമാണ് ജില്ലാ ഭരണകൂടം പ്രതികരിച്ചത്. മെഡിക്കൽ സംഘത്തെ സമരപന്തലിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

സർദാർ സരോവർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് താമസിക്കുന്ന ആയിരക്കണക്കിനാളുകളെ പ്രളയം ബാധിച്ചിരുന്നു. ഇവർക്ക് പുനരധിവാസ സൗകര്യങ്ങൾ ഒരുക്കണമെന്നും പുനരധിവാസം പൂർത്തിയാകുംവരെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നുവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഓഗസ്റ്റ് 25 നാണ് മേധാ പട്കർ നിരാഹാരസമരം ആരംഭിച്ചത്. മുപ്പത്തയ്യായിരത്തോളം കുടുംബങ്ങളെ വെള്ളം കയറുന്ന പ്രദേശങ്ങളിൽ നിന്ന് ഇനിയും പുനരധിവസിപ്പിക്കേണ്ടതായിട്ടുണ്ട്. എന്നാൽ പരമാവധി ജലനിരപ്പായ 138 മീറ്ററും വെള്ളം നിറയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാരും അതിനെതിരെ മധ്യപ്രദേശ് സർക്കാരും മുഖാമുഖം നിൽക്കുകയാണ്.

സർദാർ സരോവർ പദ്ധതി പ്രകാരം നർമദാ താഴ്‌വരയിൽ മധ്യപ്രദേശിൽ മാത്രം 40,000 വീടുകൾ വെള്ളം കയറി മുങ്ങിപ്പോകും. 30000 ഹെക്ടർ അതി ഫലപുഷ്ട കൃഷിസ്ഥലങ്ങൾ വെള്ളത്തിനടിയിലാകും. കർഷകർ, കർഷകത്തൊഴിലാളികൾ, ചെറുകിട, ഇടത്തരം കച്ചവടക്കാർ, ആദിവാസികൾ, മത്സ്യബന്ധനത്തൊഴിലാളികൾ, മൺപാത്രനിർമ്മാതാക്കൾ മറ്റ് ജനങ്ങൾ ഇവരുടെ ജീവിതം വെള്ളക്കെട്ടുകൾക്കുള്ളിലാകും. ഒരു സെന്റ് ഭൂമിപോലുമില്ലാത്ത ഒട്ടേറെപ്പേർ ഇവിടെയുണ്ട്. ഇവർ സർക്കാരിന്റെ പുനരധിവാസപാക്കേജിൽ ഉൾപ്പെട്ടിട്ടില്ല. ഭക്ഷ്യവസ്തുകൾ ഉത്പാദിപ്പിക്കുന്ന ഈ കൃഷിയിടങ്ങളെയാണ് മുക്കിക്കളയുന്നത്. ഒരു ലക്ഷത്തോളം കന്നുകാലികളെയും ഇതു ബാധിക്കുമെന്ന് മേധ പട്കർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മേധാ പട്കർ നിരാഹാര സമരം ആരംഭിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP