Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മരിച്ച ആൾ ദൈവത്തെ ദഹിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്; അശുതോഷ് മഹാരാജ് സമാധിയിലെന്നും മൃതദേഹം വിട്ടുതരില്ലെന്നും ആശ്രമം അധികൃതർ

മരിച്ച ആൾ ദൈവത്തെ ദഹിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്; അശുതോഷ് മഹാരാജ് സമാധിയിലെന്നും മൃതദേഹം വിട്ടുതരില്ലെന്നും ആശ്രമം അധികൃതർ

ജലന്ധർ: സ്വയം പ്രഖ്യാപിത ആൾദൈവം അശുതോഷ് മഹാരാജിന്റെ മൃതദേഹം അന്ത്യകർമങ്ങൾ നടത്തി ദഹിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ, നേതാവ് സമാധിയിലാണെന്നും മൃതദേഹം വിട്ടുതരില്ലെന്നും ആശ്രമം അധികൃതർ അറിയിച്ചു. കോടതിയുത്തരവു നടപ്പാക്കാൻ ആശ്രമത്തിലെത്തിയ പൊലീസിനെ ആൾദൈവത്തിന്റെ അനുയായികൾ തടഞ്ഞു.

ഹരിയാനയിൽ സ്വയം പ്രഖ്യാപിത ആൾദൈവം രാംപാലിന്റെ അനുയായികൾ പൊലീസിനെതിരെ ആക്രമണം അഴിച്ചുവിട്ടതിന്റെ പിന്നാലെയാണ് പുതിയ സംഭവം. ഹരിയാനയുടെ അയൽ സംസ്ഥാനമായ പഞ്ചാബിലാണ് അശുതോഷ് മഹാരാജിന്റെ അനുയായികൾ പൊലീസിനു നേർക്ക് തിരിഞ്ഞത്.

ദിവ്യ ജ്യോതി ജാഗ്‌രിതി സൻസ്ഥാൻ എന്ന വിഭാഗത്തിന്റെ നേതാവായിരുന്നു അശുതോഷ് മഹാരാജ്. ജനുവരി 29ന് ഇയാളുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. മൃതദേഹം 15 ദിവസത്തിനുള്ളിൽ ദഹിപ്പിക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിച്ചു.

ഇതെതുടർന്നാണ് പൊലീസ് ആശ്രമത്തിലെത്തിയത്. പൊലീസ് സംഘത്തെ ആശ്രമാധികൃതരും അനുയായികളും തടയുകയായിരുന്നു. ഇദ്ദേഹം മരിച്ചിട്ടില്ലെന്നും സമാധിയിലാണെന്നുമാണ് ആശ്രമത്തിന്റെ അവകാശവാദം. മൃതദേഹം അന്ത്യ കർമങ്ങൾക്കായി വിട്ടു നൽകാനും വിസമ്മതിച്ചു.

ആശ്രത്തിനു ചുറ്റും നിലയുറപ്പിച്ച അനുയായികൾ പൊലീസിനെയും മാദ്ധ്യമപ്രവർത്തകരെയും ആശ്രമത്തിനകത്തു കയറാൻ അനുവദിക്കാതെ മനുഷ്യക്കോട്ട കെട്ടുകയായിരുന്നു. 24 മണിക്കൂറും ഇവരുടെ നിരീക്ഷണത്തിലാണ് ആശ്രമ പരിസരം. സമീപത്തുകൂടി കടന്നു പോകുന്ന വാഹനങ്ങളും കർശനമായി പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്. നൂറു കണക്കിന് കോടി രൂപയുടെ സ്വത്ത് സ്വന്തമായുള്ള വിഭാഗമാണിതെന്നാണ് റിപ്പോർട്ടുകൾ.

മഹേഷ് കുമാർ ഝായാണ് അശുതോഷിന്റെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. അശുതോഷിന്റെ മകനെന്ന് അവകാശപ്പെട്ടാണ് ഇയാൾ കോടതിയെ സമീപിച്ചത്. അച്ഛന്റെ അന്ത്യകർമങ്ങൾക്കായി മൃതദേഹം വിട്ടുകിട്ടാൻ ഇടപെടണമെന്നായിരുന്നു ആവശ്യം. അശുതോഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അദേഹത്തിന്റെ ഡ്രൈവർ പുരാൻ സിങ്ങും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതെത്തുടർന്നാണ് കോടതി വിഷയത്തിൽ ഇടപെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP