Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

സർവകലാശാല പരീക്ഷകൾ നടത്തുന്നതിന് യുജിസിക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ; നടപടി അനേകം വിദ്യാർത്ഥികളുടെ അക്കാദമിക് താത്പര്യം കണക്കിലെടുത്തെന്നും വിശദീകരണം

സർവകലാശാല പരീക്ഷകൾ നടത്തുന്നതിന് യുജിസിക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ; നടപടി അനേകം വിദ്യാർത്ഥികളുടെ അക്കാദമിക് താത്പര്യം കണക്കിലെടുത്തെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സർവകലാശാല പരീക്ഷകൾ നടത്തുന്നതിന് യുജിസിക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അവസാന സെമസ്റ്റർ പരീക്ഷകൾ നടത്തുന്നതിനായി വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുന്നതിനാണ് അനുമതി. മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയത്തിന്റെ അഭ്യർത്ഥന പ്രകാരവും ദേശീയദുരന്ത നിവാരണ അഥോറിറ്റിയുടെ മാർഗനിർദ്ദേശവും അനുസരിച്ചാണ്അനുമതി നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയം സത്യാവാങ്മൂലത്തിൽ അറിയിച്ചു. അനേകം വിദ്യാർത്ഥികളുടെ അക്കാദമിക് താത്പര്യം കണക്കിലെടുത്താണ് അനുമതി. അൺലോക്ക് മൂന്നിലെ മാർഗ്ഗനിർദ്ദേശത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP