Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

ഹാത്രാസ് കൊലപാതകം: വിചാരണ ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം ലക്‌നൗ കോടതിയിൽ

ഹാത്രാസ് കൊലപാതകം: വിചാരണ ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം ലക്‌നൗ കോടതിയിൽ

സ്വന്തം ലേഖകൻ

ലക്‌നൗ: ഹാത്രാസ് കൊലപാതകത്തിൽ പെൺകുട്ടിയുടെ കുടുംബം ലക്‌നൗ കോടതിയിൽ എത്തി. അലഹാബാദ് കോടതിയുടെ ലക്‌നൗ ബെഞ്ച് മുമ്പാകെയാണ് കുടുംബം എത്തിയത്. രാജ്യത്തെ നടുക്കിയ ഹാത്രാസ് കൊലപാതക കേസിൽ ലക്‌നൗ ബെഞ്ച് കേസെടുത്തിരുന്നു. കോടതിയിൽ ഹാജരായ പെൺകുട്ടിയുടെ കുടുംബത്തോട് ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് ജസ്പ്രീത് സീംഗ് എന്നിവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

കേസിന്റെ വിചാരണ ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഡൽഹിയിലേക്കോ മുംബൈയിലേക്കോ മാറ്റണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. ഹാഥ്‌റസ് സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിൽ നിന്നും നേരത്തെ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.

ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി, എഡിജിപി എന്നിവരോട് നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടിരുന്നു. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളുമായി കോടതിയിലെത്താൻ ഹാഥ്‌റാസ് ജില്ലാ മജിസ്‌ട്രേറ്റിനോടും ജില്ലാ പൊലീസ് മേധാവിയോടും കോടതി നിർദേശിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇന്നു ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP