Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ഹാഥ്‌റസ് കേസ്: അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയിൽ; ജീവനൊടുക്കിയത് ഡി.ഐ.ജി ചന്ദ്ര പ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശ്

ഹാഥ്‌റസ് കേസ്: അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയിൽ; ജീവനൊടുക്കിയത്  ഡി.ഐ.ജി ചന്ദ്ര പ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശ്

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: ഹാഥറസ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയിൽ. സ്‌പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീമിലെ ഡി.ഐ.ജി ചന്ദ്ര പ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശ് ആണ് ആത്മഹത്യ ചെയ്തത്.

ആത്മത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് കിഴക്കൻ മേഖല ഡി.സി.പി ചാരു നിഗം വ്യക്തമാക്കി.ലക്‌നൗവിലെ വീട്ടിലെ മുറിയിൽ പുഷ്പയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 36 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് പുഷ്പ ആത്മഹത്യ ചെയ്തത്.

സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് ഔദ്യോഗിക വൃത്തം അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.ഹാഥ്രസ് കൊലപാതകത്തിൽ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും പ്രത്യേക അന്വേഷണം വേണമെന്നുമുള്ള പെൺകുട്ടിയുടെ ബന്ധുക്കളുടെ ആവശ്യത്തെത്തുടർന്നാണ് എസ്‌ഐ.ടിയുടെ മൂന്നംഗ അന്വേഷണ സംഘത്തിന് കേസ് കൈമാറിയത്. എന്നാൽ യു.പി സർക്കാരിന്റെ ആവശ്യപ്രകാരം കേസ് സിബിഐയ്ക്ക് കൈമാറി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP