Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹരിയാനയിലെ മധ്യമപ്രവർത്തകർക്ക് പത്ത് ലക്ഷം ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ; അക്രഡിറ്റേഷൻ ഉള്ളതും ഇല്ലാത്തതുമായ എല്ലാ മാധ്യമ പ്രവർത്തകർക്കും പരിരക്ഷ ലഭിക്കും

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡീഗഢ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അപകടകരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന എല്ലാ മാധ്യമ പ്രവർത്തകർക്കും പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പ്ര്യാപിച്ച് ഹരിയാണ സർക്കാർ. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയിലും ചെന്നൈയിലും നിരവധി മാധ്യമ പ്രവർത്തകർക്ക് കോവിഡ് - 19 ബാധിച്ച സാഹചര്യത്തിലാണിത്.

അക്രഡിറ്റേഷൻ ഉള്ളതും ഇല്ലാത്തുമായ എല്ലാ മാധ്യമ പ്രവർത്തകർക്കും പരിരക്ഷ ലഭിക്കും. പശ്ചിമ ബംഗാൾ സർക്കാരും നേരത്തെ മാധ്യമ പ്രവർത്തകർക്കുവേണ്ടി സമാനമായ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഹരിയാണയിലെ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും പത്തുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

അംഗണവാടി വർക്കർമാർ, പൊലീസുകാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെല്ലാം ഇതിൽപ്പെടും. ജൂൺ 30 വരെ പരിരക്ഷ ലഭിക്കും.
സാധാരണക്കാർ വിവിധ സർക്കാർ വകുപ്പുകളിലും ബോർഡ് - കോർപ്പറേഷനുകളിലും അടയ്ക്കാനുള്ള തുകകൾക്ക് മെയ് 15 വരെ സാവകാശം ലഭിക്കും. സർകക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടടെയും കെട്ടിടങ്ങളുടെ വാടകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.

വാണിജ്യാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനുകളുടെ ഫിക്സഡ് ചാർജിൽ 25 ശതമാനം ഇളവ് നൽകും. ഐടി വകുപ്പ് നടത്തുന്ന സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്ററുകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനികൾക്ക് മാർച്ച് 15 മുതൽ മെയ് 15 വരെയുള്ള വാടക നൽകേണ്ടതില്ല. ഓട്ടോറിക്ഷ, മാട്ടോർ ക്യാബ്, മാക്സി ക്യാബ്, ബസ്, ട്രക്ക് എന്ിവയുടെ നികുതിയിലും ഹരിയാണ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP