Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

ബീഫ് കഴിക്കാതെ ജീവിക്കാൻ പറ്റാത്തവർ തന്റെ സംസ്ഥാനത്തേക്കു വരണ്ട; ഹരിയാന ആരോഗ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

ബീഫ് കഴിക്കാതെ ജീവിക്കാൻ പറ്റാത്തവർ തന്റെ സംസ്ഥാനത്തേക്കു വരണ്ട; ഹരിയാന ആരോഗ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

ചണ്ഡീഗഢ്: ബീഫ് കഴിക്കാതെ ജീവിക്കാൻ പറ്റാത്ത ആൾക്കാർ തന്റെ സംസ്ഥാനത്തേക്കു വരേണ്ടെന്നു ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. ചില നാടുകളിലെ ആഹാരശീലങ്ങൾ നമുക്ക് ഇഷ്ടമല്ലാത്തതിനാൽ നമ്മൾ അവിടേക്ക് പോകില്ല. അതുപോലെ ബീഫ് കഴിക്കാതെ ജീവിക്കാൻ കഴിയാത്തവർ ഹരിയാനയിലേക്കും വരണ്ടെന്നാണു മന്ത്രിയുടെ പരാമർശം.

സംസ്ഥാനത്തത്തുന്ന വിദേശികൾക്ക് ബീഫ് കഴിക്കാനായി പ്രത്യേക അനുമതി നൽകുന്ന കാര്യം പരിഗണനയിൽ ഇരിക്കവെയാണു മന്ത്രിയുടെ പ്രസ്താവന. ഹരിയാനയിൽ എത്തുന്നവർക്ക് ബീഫ് കഴിക്കാൻ പ്രത്യേക അനുമതി നൽകില്ലെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ വ്യക്തമാക്കിയെന്നും ആരോഗ്യമന്ത്രി മാദ്ധ്യമങ്ങളോടു പറഞ്ഞു.

Stories you may Like

ഹരിയാനയിൽ ഗോസംരക്ഷണ നിയമം നിലവിൽ വന്നതു കഴിഞ്ഞ വർഷമാണ്. നിയമപ്രകാരം മാംസത്തിനായി പശുവിനെ കൊല്ലുന്നതും ബീഫ് കഴിക്കുന്നതും കുറ്റകരമാണ്. നിയമം ലംഘിച്ച് പശുവിനെ കശാപ്പു ചെയ്യുന്നവർക്ക് മൂന്ന് വർഷം മുതൽ പത്തുവർഷം വരെ ശിക്ഷ ലഭിക്കും.

നിയമം അനുവദിക്കുകയാണെങ്കിൽ വിദേശികൾക്ക് ബീഫ് കഴിക്കാനുള്ള ലൈസൻസ് അനുവദിക്കാമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇതു നിഷേധിച്ചാണ് അനിൽ വിജ് രംഗത്തെത്തിയിരിക്കുന്നത്. വിജിന്റെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.

രാജ്യത്ത് വിഭാഗീയതയും വർഗീയതയും വളർത്താനുദ്ദേശിച്ചാണ് അനിൽ വിജിനെപ്പോലുള്ളവർ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പ്രതികരിച്ചു. മുൻപ് പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഓൺലൈൻ വോട്ടെടുപ്പ് തുടങ്ങിയ നേതാവാണ് അനിൽ വിജ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP