Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹരിയാനയിൽ കോൺഗ്രസിന് വീണ്ടും തിരച്ചടി; മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ബിജെപിയിൽ; പാർട്ടി വിട്ടത് ജമ്മുകശ്മീർ വിഷയത്തിലും മുത്തലാഖിലും കോൺഗ്രസ് സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ചെന്ന് സുമിത്ര ചൗഹാൻ

ഹരിയാനയിൽ കോൺഗ്രസിന് വീണ്ടും തിരച്ചടി; മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ബിജെപിയിൽ; പാർട്ടി വിട്ടത് ജമ്മുകശ്മീർ വിഷയത്തിലും മുത്തലാഖിലും കോൺഗ്രസ് സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ചെന്ന് സുമിത്ര ചൗഹാൻ

മറുനാടൻ ഡെസ്‌ക്‌

ഛണ്ഡീഗഡ്: ഹരിയാനയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സുമിത്ര ചൗഹാൻ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നു.സംസ്ഥാനത്തുള്ള ഉൾപ്പാർട്ടി പോരിന് അവസാനം കാണാൻ കഴിഞ്ഞ ദിവസമാണ് പുതിയ സംസ്ഥാന അദ്ധ്യക്ഷനെ കോൺഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചത്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന കുമാരി സെൽജയ്ക്കാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം നൽകിയത്. ഇതിന് പിന്നാലെയാണ് പാർട്ടിക്ക് തിരിച്ചടിയായ കൂടുമാറ്റം.

ചൗഹാനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുഭാഷ് ബരാല സ്വാഗതം ചെയ്തു.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിലും മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ടും കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ വിയോജിച്ചാണ് താൻ പാർട്ടി വിടുന്നതെന്ന് സുമിത്ര ചൗഹാൻ പറഞ്ഞു.

സംസ്ഥാനത്ത് മനോഹർ ലാൽ ഖട്ടാറിന്റെ ഭരണത്തിൽ സന്തുഷ്ടയാണെന്നും അവർ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയെ നിയമസഭയിൽ പാർലമെന്ററി പാർട്ടി നേതാവായും തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർപേഴ്സണായും ചുമതല നൽകിയിരുന്നു. അടുത്ത മാസം ഹരിയാനയിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP