Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിന് വോട്ട് ചെയ്തു; സഹോദരനെ വെടിവച്ചു വീഴ്‌ത്തി ബിജെപി നേതാവ്; പിതൃസഹോദരീ പുത്രന് നേരെ വെടിയുതിർത്തത് ഹരിയാണയിലെ ജജ്ജാറിൽ; മൂന്നു തവണ വെടിയേറ്റ രാജസിങ് അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി വൃത്തങ്ങൾ; പാർട്ടിയുടെ പേരിൽ കുടുംബങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത് പതിവ്

കോൺഗ്രസിന് വോട്ട് ചെയ്തു; സഹോദരനെ വെടിവച്ചു വീഴ്‌ത്തി ബിജെപി നേതാവ്; പിതൃസഹോദരീ പുത്രന് നേരെ വെടിയുതിർത്തത് ഹരിയാണയിലെ ജജ്ജാറിൽ; മൂന്നു തവണ വെടിയേറ്റ രാജസിങ് അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി വൃത്തങ്ങൾ; പാർട്ടിയുടെ പേരിൽ കുടുംബങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത് പതിവ്

മറുനാടൻ ഡെസ്‌ക്‌

ജജ്ജാർ: പാർട്ടിയുടെയും വോട്ടിംഗിന്റെ പേരിൽ കുടുംബങ്ങൾ തമ്മിൽ ഏറ്റമുട്ടി. കോൺഗ്രസിന് വോട്ടു ചെയ്തതിന്റെ പേരിൽ അടുത്തബന്ധുവും സഹോദരനുമായ യുവാവിനെ ബിജെപി നേതാവ് വെടിവച്ചു. ഹരിയാണയിലെ ജജ്ജാറിൽ തിങ്കളാഴ്ചയാണ് സംഭവം. ബിജെപിയുടെ പ്രാദേശിക നേതാവായ ധർമേന്ദർ സിലാനി പിതൃസഹോദരീ പുത്രനായ രാജസിങ്ങിനെ വെടിവെക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതാണ് വെടിവെക്കാനുള്ള പ്രകോപനമെന്നാണ് റിപ്പോർട്ട്.

മൂന്ന് തവണ വെടിയേറ്റ രാജ അപകടനില തരണം ചെയ്‌തെന്നാണ് വിവരം. ഹരിയാണയിലെ വോട്ടെടുപ്പിനെ തുടർന്ന് ജജ്ജാറിലെ സൈലാന ഗ്രാമത്തിൽ ബിജെപി-കോൺഗ്രസ് അനുഭാവികൾ തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ഒരേ കുടുംബത്തിൽപ്പെട്ടവർത്തന്നെ ഇരു പക്ഷത്തും അണിനിരന്ന് പരസ്പരം ഏറ്റുമുട്ടിയത് ഇതിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സഹോദര പുത്രന്മാർ തമ്മിലും ഏറ്റുമുട്ടൽ നടന്നത്.

വോട്ടെടുപ്പ് ദിവസമായ ഞായറാഴ്ച തന്നെ ധർമേന്ദറും രാജയും തമ്മിൽ വഴക്കുണ്ടായിരുന്നു. രാജയോടും കുടുംബത്തോടും ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ധർമേന്ദർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ അത് വകവയ്ക്കാതെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തു. ഇതറിഞ്ഞ് പ്രകോപിതനായ ധർമന്ദർ തിങ്കളാഴ്ച രാവിലെ രാജയ്ക്കു നേരെ മൂന്നു തവണ വെടിയുതിർക്കുകയായിരുന്നു. രാജയുടെ വയറിനു കാലിനുമാണ് വെടിയേറ്റത്.

പരിക്കേറ്റ രാജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അദ്ദേഹം അപകടനില തരണം ചെയ്തതിട്ടുണ്ട്. സംഘർഷത്തിൽ രാജയുടെ അമ്മ ഫൂൽമതിക്കും പരിക്കേറ്റു. രാജയുടെ പരാതിയിൽ ധർമേന്ദറിനെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ലൈസൻസില്ലാത്ത തോക്കുപയോഗിച്ചാണ് ധർമേന്ദർ വെടിവെച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP