Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനഞ്ച് വർഷത്തെ സൈനിക സേവനത്തിനിടയിൽ ഹർഷപാൽ സിങ് നേടിയത് 5 ധീരതാ പുരസ്‌കാരങ്ങൾ; 73-ാം സ്വാതന്ത്ര്യ ദിനത്തിൽ തേടിയെത്തിയത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധീരതാ പുരസ്‌കാരമായ കീർത്തിചക്ര; നേട്ടം ജെയ്‌ഷേ മുഹമ്മദ് ഭീകരരെ വധിച്ചതിന്

പതിനഞ്ച് വർഷത്തെ സൈനിക സേവനത്തിനിടയിൽ ഹർഷപാൽ സിങ് നേടിയത് 5 ധീരതാ പുരസ്‌കാരങ്ങൾ; 73-ാം സ്വാതന്ത്ര്യ ദിനത്തിൽ തേടിയെത്തിയത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധീരതാ പുരസ്‌കാരമായ കീർത്തിചക്ര; നേട്ടം ജെയ്‌ഷേ മുഹമ്മദ് ഭീകരരെ വധിച്ചതിന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:പതിനഞ്ച് വർഷത്തെ സൈനിക സേവനത്തിനിടയിൽ സിആർപിഎഫ് ജവാൻ ഹർഷപാൽ സിങ് നേടിയത് 5 ധീരതാ പുരസ്‌കാരങ്ങൾ. ഇന്ത്യയുടെ 73 -ാം സ്വാതന്ത്ര്യ ദിനത്തിൽ അപൂർവ്വനേട്ടത്തിന്റെ സന്തോഷത്തിലാണ് ഹർഷപാൽ സിങ്. ഛത്തിസ്ഗഡിലെ ദന്തേവാഡയിൽ ഡപ്യൂട്ടി കമാൻഡന്റ് ആയ ഹർഷപാൽ, 2004ലാണ് സിആർപിഎഫിൽ ചേർന്നത്. ഈ വർഷം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധീരതാ പുരസ്‌കാരമായ കീർത്തിചക്രയാണ് ഈ മുപ്പത്തിയെട്ടുകാരനെ തേടിയെത്തിയത്. കഴിഞ്ഞ വർഷം സൈന്യത്തിന്റെ നോർത്തേൺ കമാൻഡ് ആസ്ഥാനത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ട ജയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചതിനാണ് ഹർഷപാലിന് അംഗീകാരം ലഭിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജമ്മുകശ്മീരിലെ ഝജ്ജാർ-കോട്ലി മേഖലയിലാണ് ഈ ഏറ്റു മുട്ടൽ നടന്നത്. ഇതിനിടെ ഹർഷപാലിന് വെടിയേറ്റിരുന്നു.

ധീരതയ്ക്കുള്ള മൂന്നു പൊലീസ് മെഡലുകളും ജാർഖണ്ഡ് മുഖ്യമന്ത്രിയുടെ ധീരതയ്ക്കുള്ള പൊലീസ് മെഡലുമാണ് ഹർഷപാലിന് നേരത്തെ ലഭിച്ചത്. വളരെ അപൂർവമായ നേട്ടമാണ് ഇതെന്നും ഞങ്ങൾ ഏറെ അഭിമാനിക്കുന്നുവെന്നും അദ്ദേഹം അർഹിക്കുന്ന പുരസ്‌കാരങ്ങളാണിവ എന്നുമാണ്് സിആർപിഎഫ് ഡയക്ടർ ജനറൽ ആർ.ആർ. ഭട്നഗർ ഹർഷപാലിന്റെ നേട്ടത്തെക്കുറിച്ച് പറഞ്ഞത്. 2008 ലായിരുന്നു ഹർഷപാൽ സിങ്ങ് തന്റെ ആദ്യ പുരസ്‌കാരം നേടിയത്. ഝാർഖണ്ഡിലെ കുന്തി ജില്ലയിലെ ചന്ദാർമുണ്ഡിൽ മാവോയിസ്റ്റുകളെ ധീരമായി നേരിട്ടു വകവരുത്തിയതിനായിരുന്നു പുരസ്‌കാരം. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റ് നേതാക്കളെയാണു സംഘം വധിച്ചത്. 2014 നായിരുന്നു രണ്ടാമത്തെ സംഭവം. അന്നു ജാർഖണ്ഡ് പൊലീസിൽ ഓപ്പറേഷൻസ് വിഭാഗം എഎസ്‌പിയായിരുന്നു ഹർഷപാൽ. ഖുന്ദിയിലെ ലെംബയിൽ മാവോയിസ്റ്റ് കമാൻഡർമാർ ഗ്രാമത്തിലെ ആളുകളെ റിക്രൂട്ട് ചെയ്യുന്നതായി വിവരം ലഭിച്ച ഹർഷപാൽ സിങ്ങും സംഘവും രാത്രി തന്നെ അവിടെയെത്തി. ഏറ്റുമുട്ടലിനൊടുവിൽ തലയ്ക്ക് രണ്ടു ലക്ഷം രൂപ വിലയിട്ടിരുന്ന കമാൻഡറെ അവർ വധിച്ചു.

ഒരു വർഷത്തിനു ശേഷം, 2015 ൽ് ഹർഷപാലും സംഘവും ഖുന്ദിയിലെ മാവോയിസ്റ്റ് നേതാവിനെ വധിക്കുകയും ഉപമേധാവിയെ അറസ്റ്റുചെയ്യുകയും ചെയ്തു. ഇതാണ് മൂന്നാമത്തെ പുരസ്‌കാരം നേടിക്കൊടുത്തത്. ഇതേ വർഷം തന്നെ മുഖ്യമന്ത്രിയുടെ ധീരതാ പുരസ്‌കാരവും ഹർഷപാലിന് ലഭിച്ചു. തുടർച്ചയായ ഏറ്റുമുട്ടലുകളിലൂടെ സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീഷണി ഒഴിവാക്കിയതിനുള്ള പുരസ്‌കാരമായിരുന്നു അത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP