Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

28 മാസം തുടർച്ചയായി ലൈംഗിക പീഡനം; ഹരിയാനയിൽ നേപ്പാൾ സ്വദേശിനിയായ 15കാരി കുഞ്ഞിന് ജന്മം നൽകി; പുറംലോകം അറിഞ്ഞത് ഞെട്ടിക്കുന്ന പീഡനം; രണ്ടുപേർക്കെതിരെ കേസ്

28 മാസം തുടർച്ചയായി ലൈംഗിക പീഡനം; ഹരിയാനയിൽ നേപ്പാൾ സ്വദേശിനിയായ 15കാരി കുഞ്ഞിന് ജന്മം നൽകി; പുറംലോകം അറിഞ്ഞത് ഞെട്ടിക്കുന്ന പീഡനം; രണ്ടുപേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

ചണ്ഡിഗഡ്: ഹരിയാനയിൽ 15കാരി കുഞ്ഞിന് ജന്മം നൽകി. നേപ്പാളി പെൺകുട്ടിയാണ് പ്രസവിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച വിവരം അറിഞ്ഞപ്പോൾ പുറത്തുവന്നത് വലിയ പീഡനത്തിന്റെ കഥകളായിരുന്നു. 28 മാസത്തെ തുടർച്ചയായ ലൈംഗിക പീഡനത്തിന് ഇരയായത്. ജൂലായ് അഞ്ചാം തിയ്യതി പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്.

പെൺകുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തന്റെ മകളെ പീഡിപ്പിച്ചത് ഹിസാർ ഗ്രാമത്തിലെ പൗൾട്രി ഫാമിന്റെ ഉടമയും കൂട്ടാളിയുമാണെന്ന് പരാതിയിൽ പറയുന്നു.

ഈ മാസം അഞ്ചാം തിയ്യതി റോത്തക്കിലെ മെഡിക്കൽ കോളജിലാണ് കുഞ്ഞിന് ജന്മം നൽകിയത്. കുറച്ചുനാളുമുൻപാണ് പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം വീട്ടുകാർ അറിയുന്നത്. തുടർന്ന് പെൺകുട്ടിയോട് വിവരങ്ങൾ ആരാഞ്ഞപ്പോൾ തുടർച്ചയായി പീഡനത്തിനിരയായ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇക്കാര്യം അറിയിച്ചപ്പോൾ പ്രതികൾ തങ്ങളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പിതാവ് പരാതിയിൽ പറയുന്നു.

പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ബിൻഡ് പൊലീസ് സ്റ്റേഷൻ ചാർജുള്ള ഓഫീസർ ഷീല റാണി പറഞ്ഞു. പ്രതികൾ ഒളിവിലാണെന്നും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെന്നും ഇവർ അറിയിച്ചു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP