Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹരിയാന കൂട്ടമാനഭംഗത്തിൽ പെൺകുട്ടിയുടെ പരാതി സ്വീകരിക്കാതിരുന്ന നടപടി; നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ

മറുനാടൻ ഡെസ്‌ക്‌

പഞ്ചകുള: ഹരിയാനയിലെ പഞ്ചകുളയിൽ കൂട്ടമാനഭംഗത്തിനിരയായ യുവതിയുടെ പരാതി സ്വീകരിക്കാതെ കാത്തിരുത്തിയ പൊലീസുകാർക്ക് സസ്‌പെൻഷൻ. പഞ്ചകുളയിലെ മോർണി വനിതാ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉൾപ്പെടെ നാലു പേരെയാണ് സസ്‌പെൻഡ് ചെയ്തത്.

യുവതിയുടെ പരാതി സ്വീകരിക്കാതിരുന്ന പൊലീസുകാർ അവരോട് മണിമാജ്രയിലെ പൊലീസ് സ്റ്റേഷനിലേക്കുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. വേശ്യയാണെന്ന് ആരോപിച്ചാണ് പൊലീസുകാർ പരാതി സ്വീകരിക്കാൻ കൂട്ടാക്കാതിരുന്നെന്നു യുവതിയുടെ ഭർത്താവ് പറഞ്ഞു. മോർണി വേശ്യാവൃത്തിക്ക് കുപ്രസിദ്ധിയാർന്ന സ്ഥലമാണ്. ഹോട്ടലുകളുമായും ഗസ്റ്റ്ഹൗസുകളുമായും പൊലീസുകാർക്ക് കൈയാണെന്നും പറയുന്നു. ഇരുപത്തിരണ്ടുകാരിയായ യുവതി കഴിഞ്ഞ ഞായറാഴ്ച മുതൽ നാലു ദിവസമാണ് പീഡനത്തിന് ഇരയായത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP