Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അസം മാതൃകയിൽ ഹരിയാനയിലും പൗരത്വ പട്ടിക കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ; വിദേശികൾക്ക് രാജ്യം വിടേണ്ടി വരും; ഇത്തരക്കാരെ കണ്ടെത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം; നീക്കത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡയും

അസം മാതൃകയിൽ ഹരിയാനയിലും പൗരത്വ പട്ടിക കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ; വിദേശികൾക്ക് രാജ്യം വിടേണ്ടി വരും; ഇത്തരക്കാരെ കണ്ടെത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം; നീക്കത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡയും

സ്വന്തം ലേഖകൻ

ചണ്ഡീഗഢ്: അസം മാതൃകയിൽ കുടിയേറ്റക്കാരെ കണ്ടെത്താനായി ഹരിയാനയിലും പൗരത്വ പട്ടിക കൊണ്ടു വരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. നേവി ചീഫ് അഡ്‌മിറൽ സുനിൽ ലാൻബ, ഹൈക്കോടതി മുൻ ജഡ്ജി എച്ച്.എസ് ഭല്ല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഖട്ടാറിന്റെ പ്രഖ്യാപനം. ജസ്റ്റിസ് ഭല്ല ഇക്കാര്യത്തിൽ ഹരിയാനയെ സഹായിക്കുമെന്ന് ഖട്ടർ പറഞ്ഞു.

'ജസ്റ്റിസ് ഭല്ല ഉടൻ അസമിൽ സന്ദർശനം നടത്തുന്നുണ്ട്. ഹരിയാനയിൽ എൻ.ആർ.സി നടപ്പിലാക്കുന്നതിനായി ഭല്ല നമ്മളെ സഹായിക്കും' ഖട്ടർ പറഞ്ഞു. അതസമയം മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ചു കൊണ്ട് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡയും രംഗത്തുവന്നു. മുഖ്യമന്ത്രി പറഞ്ഞതാണ് നിയമം. വിദേശികൾക്ക് രാജ്യം വിടേണ്ടി വരും. ഇത്തരക്കാരെ കണ്ടെത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്- ഹൂഡ പറഞ്ഞു.

ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഖട്ടറിന്റെ പ്രസ്താവനയും അതിനെ അനുകൂലിക്കുന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയും എന്നതും ശ്രദ്ധേയമാണ്. കശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിച്ചപ്പോഴും ഹൂഡ ബിജെപി നീക്കത്തെ പിന്തുണച്ചിരുന്നു. കശ്മീർ വിഷയത്തിൽ കോൺഗ്രസിന് വഴിതെറ്റിയെന്ന് പറഞ്ഞ ഹൂഡ ദേശസ്നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും കാര്യത്തിൽ താൻ വിട്ടുവീഴ്ച ചെയ്യില്ലെന്നും കേന്ദ്രസർക്കാർ നല്ലത് ചെയ്താൽ സ്വാഗതം ചെയ്യുമെന്നും പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അസം പൗരത്വപട്ടികയിൽ നിന്നും പത്തൊമ്പത് ലക്ഷം പേരാണ് പുറത്തായത്. തങ്ങളുടെ പേരുകൾ ഉൾപ്പെടുത്താനും പരാതികൾ നൽകാനുമായി ഇവർക്ക് 120 ദിവസത്തെ സമയമാണ് ഗവണ്മെന്റ് നൽകിയിരിക്കുന്നത്. അവിടെയും തള്ളപ്പെട്ടാൽ ഗുവാഹാട്ടി ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP