Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈയിൽ കാർ യാത്രക്കിടെ യുവാക്കൾ സ്‌കൂട്ടറിൽ പിന്തുടർന്ന് ശല്യം ചെയ്തു; വീഡിയോ സഹിതം ട്വിറ്ററിൽ പരാതി ഉന്നയിച്ച് യുവതി; വീഡിയോ വൈറലായതോടെ കേസെടുത്ത് പൊലീസ്

മുംബൈയിൽ കാർ യാത്രക്കിടെ യുവാക്കൾ സ്‌കൂട്ടറിൽ പിന്തുടർന്ന് ശല്യം ചെയ്തു; വീഡിയോ സഹിതം ട്വിറ്ററിൽ പരാതി ഉന്നയിച്ച് യുവതി; വീഡിയോ വൈറലായതോടെ കേസെടുത്ത് പൊലീസ്

ന്യൂസ് ഡെസ്‌ക്‌

മുംബൈ: കാർ യാത്രയ്ക്കിടെ യുവാക്കൾ സ്‌കൂട്ടറിൽ പിന്തുടർന്ന് ശല്യം ചെയ്തതായി യുവതിയുടെ പരാതി. മുംബൈ സ്വദേശിയായ യുവതിയാണ് സ്‌കൂട്ടർ യാത്രികരുടെ വീഡിയോ സഹിതം ട്വിറ്ററിൽ പരാതി ഉന്നയിച്ചത്. വീഡിയോ വൈറലായതോടെ സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച മുംബൈ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലാണ് സംഭവം. കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെയും കുടുംബത്തെയും കിലോമീറ്ററുകളോളം സ്‌കൂട്ടറിൽ പിന്തുടർന്ന് യുവാക്കൾ ശല്യംചെയ്തെന്നാണ് പരാതി. യുവതിയും കുടുംബവും ബാന്ദ്ര ഭാഗത്തേക്ക് പോവുകയായിരുന്നു. പിതാവാണ് കാർ ഓടിച്ചിരുന്നത്. ആദ്യം കാറിന് മുന്നിൽ അപകടകരമായരീതിയിൽ സ്‌കൂട്ടർ ഓടിച്ച യുവാക്കൾ പിന്നാലെ യുവതിയെയും സഹോദരിയെയും ശല്യംചെയ്യുകയായിരുന്നു.

യുവതിക്ക് നേരേ അസഭ്യം പറഞ്ഞ യുവാക്കൾ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സഞ്ചരിച്ച യുവാക്കൾ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. ഇവരുടെ 24 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് യുവതി മൊബൈലിൽ പകർത്തിയത്. ഈ ദൃശ്യങ്ങളിലും പിൻസീറ്റിലിരിക്കുന്നയാൾ അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നുണ്ട്.

മുംബൈ പൊലീസിനെ ടാഗ് ചെയ്താണ് യുവതി വീഡിയോ ട്വീറ്റ് ചെയ്തത്. എക്സ്പ്രസ് ഹൈവേയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഉടൻപിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Rash driving biker harrasing my sister & I in the car. They didn't have a number plate, didn't have masks, were drinking, started abusing and harrasing us till the time we drove away. Location - W.E Highway, heading towards Bandra. @MumbaiPolice pic.twitter.com/XipEPxwHcK

- lakshita (@luxcozyy) January 14, 2021

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP