Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹനുമാൻ ആദിവാസിയല്ല, ഒന്നാന്തരം മുസ്ലീമെന്ന് ബിജെപി എംഎൽഎ; ഹനുമാനുമായി സാദൃശ്യമുള്ള പേരുകളെല്ലാം ഉള്ളത് മുസ്ലിംകൾക്കിടയിൽ; റഹ്മാൻ, റംസാൻ, ഫർമാൻ തുടങ്ങി ഹനുമാനുമായി ബന്ധമുള്ള പേരുകളെല്ലാമുള്ളത് മുസ്ലിംകൾക്കാണ്: ഹനുമാനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്ക് ഉത്തർപ്രദേശിൽ പുത്തൻ വഴിത്തിരിവ്

ഹനുമാൻ ആദിവാസിയല്ല, ഒന്നാന്തരം മുസ്ലീമെന്ന് ബിജെപി എംഎൽഎ; ഹനുമാനുമായി സാദൃശ്യമുള്ള പേരുകളെല്ലാം ഉള്ളത് മുസ്ലിംകൾക്കിടയിൽ; റഹ്മാൻ, റംസാൻ, ഫർമാൻ തുടങ്ങി ഹനുമാനുമായി ബന്ധമുള്ള പേരുകളെല്ലാമുള്ളത് മുസ്ലിംകൾക്കാണ്: ഹനുമാനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്ക് ഉത്തർപ്രദേശിൽ പുത്തൻ വഴിത്തിരിവ്

ലഖ്‌നൗ: ഉത്തർ പ്രദേശിൽ ഹനുമാനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിന് പുത്തൻ വഴിത്തിരവ്. ഹനുമാൻ ആദിവാസിയാണെന്ന് അവകാശപ്പെട്ടാണ് മുൻപ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയത് എങ്കിൽ ഇപ്പോൾ ഹനുമാൻ മുസ്ലിം ആണെന്നാണ് പുതിയ കണ്ടെത്തൽ. ഹനുമാൻ ആദിവാസിയല്ല ഒന്നാന്തരം മുസ്ലീമാണെന്ന് കണ്ടെത്തിയിരിക്കുന്നതാവട്ടെ് ബിജെപി എംഎൽഎ ബുക്കൽ നവാബും.

'ഹനുമാൻ മുസൽമാൻ ആയിരുന്നു എന്നാണ് എന്റെ വിശ്വാസം . കാരണം മുസ്ലീങ്ങൾക്ക് ഇടയിലാണ് ഹനുമാനുമായി സാദൃശ്യമുള്ള പേരുകൾ. ഉദാഹരണത്തിന് റഹ്മാൻ, റംസാൻ, ഫർമാൻ, സിഷാൻ, കുർബാൻ. അത്തരം പേരുകൾ മുസ്ലീങ്ങൾക്കിടയിലേ കാണാനാകൂ. നവാബ് പറഞ്ഞു. ഈ പേരുകളൊക്കെയും ഉരുത്തിരിഞ്ഞ് വന്നത് ഹനുമാനിൽ നിന്നാണ്. അദ്ദേഹമില്ലായിരുന്നെങ്കിൽ ഈ പേരുകളൊന്നും ഉണ്ടാവുമായിരുന്നില്ലെന്നും നവാബ് പറഞ്ഞു.

ഇതോടെ ഹനുമാനുമേൽ അവകാശവാദം ഉന്നയിച്ച യോഗി ആദിത്യനാഥിനെയും കടത്തിവെട്ടിയിരിക്കുകയാണ് നവാബ്. ഹനുമാൻ ആദിവാസിയായിരുന്നു. വനത്തിൽ അദ്ദേഹം ഒറ്റപ്പെട്ടായിരുന്നു താമസിച്ചിരുന്നത്. വടക്കു മുതൽ തെക്കു വരെയും കിഴക്കു മുതൽ പടിഞ്ഞാറുവരെയും ജനങ്ങളെ ഒന്നിപ്പിക്കാനാണ് അദ്ദേഹം പ്രവർത്തിച്ചത്. രാമന്റെ ഈ ആഗ്രഹമായിരുന്നു ഹനുമാന്റെ ലക്ഷ്യം. ആ ആഗ്രഹം സാധ്യമാകുന്നതുവരെ വിശ്രമമരുത്. എല്ലാ രാമഭക്തരും ദളിതരും ബിജെപിക്ക് തന്നെ വോട്ട് ചെയ്യണം. കോൺഗ്രസിനു വോട്ടു ചെയ്യുന്നവർ രാവണ ഭക്തരാണെന്നും അദ്ദേഹം പരാമർശം നടത്തിയത്.

ഇതിന്റെ കോലാഹലങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ബിജെപി നേതാക്കൾ മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരം കുറയ്ക്കണമെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP