Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹാൻഡ് സാനിറ്റൈസറുകളുടെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ; നിരോധനം ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പാക്കുന്നതിനായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണ വ്യാപന പശ്ചാത്തലത്തിൽ ഹാൻഡ് സാനിറ്റൈസറുകളുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രം.ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പാക്കുന്നതിനായി ആണ് ആൽക്കഹോൾ ചേർത്ത സാനിറ്റൈസറുകളുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചത് . വൈറസ് വ്യാപനം തടയുന്നതിനായാണ് സാനിറ്റൈസറുകൾ ഉപയോഗിക്കുന്നത്, കോവിഡ് -19 രോഗം പടരുന്നതിനിടയിൽ ആഭ്യന്തര വിപണിയിൽ ഹാൻഡ് സാനിറ്റൈസറുകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനാണ് സർക്കാരിന്റെ നീക്കം.

അതേസമയം പ്രതിരോധപ്രവർത്തനങ്ങൾ സർക്കാർ അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികായാണ് കോവിഡ് 19 രോഗികളല്ലാത്തവർക്കും ചികിത്സ ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹർഷ വർധൻ ബുധനാഴ്ച പറഞ്ഞു.
ശ്വാസകോശ അണുബാധ, ഇൻഫ്ളുവൻസ പോലുള്ള രോഗങ്ങൾ എന്നിവയുടെ പരിശോധന സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും ഇത് ഉയർന്നുവരുന്ന ഹോട്ട്സ്പോട്ടുകളെ തിരിച്ചറിയുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. .

കൊറോണ വൈറസ് അണുബാധ മാർച്ചിൽ പടരാൻ തുടങ്ങിയതോടെ രാജ്യത്തുടനീളമുള്ള റീട്ടെയിൽഔട്ട് ലെറ്റുകളിൽ ഏറ്റവും അധികം, വിറ്റ ഉൽപ്പന്നങ്ങളിലൊന്നാണ് ഹാൻഡ് സാനിറ്റൈസറുകൾ. നീട്ടിവെച്ച ലോക്ക് ഡൗണും വിതരണ ശൃംഖലയിലെ നിരവധി പ്രശ്‌നങ്ങളും കാരണം പ്രശസ്ത കമ്ബനികളുടെ സാനിറ്റൈസറുകൾ വിപണിയിൽ ലഭ്യമല്ലാതായിരിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP