Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

ഹജ്ജ് അപേക്ഷകൾ ഇന്നു മുതൽ; ഇത്തവണ മുതൽ പൂർണമായും ഓൺലൈനിൽ; സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ അപേക്ഷ സ്വീകരിക്കില്ല; നവംബർ 10 വരെ അപേക്ഷിക്കാം

ഹജ്ജ് അപേക്ഷകൾ ഇന്നു മുതൽ; ഇത്തവണ മുതൽ പൂർണമായും ഓൺലൈനിൽ; സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ അപേക്ഷ സ്വീകരിക്കില്ല; നവംബർ 10 വരെ അപേക്ഷിക്കാം

മറുനാടൻ ഡെസ്‌ക്‌

കൊണ്ടോട്ടി; സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി അടുത്തവർഷം ഹജ്ജ് നിർവഹിക്കുന്നതിനുള്ള അപേക്ഷകൾ വ്യാഴാഴ്ചമുതൽ ഓൺലൈനിൽ സ്വീകരിക്കും.ഇത്തവണ പൂർണമായും ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. ഹജ്ജ് അപേക്ഷകന് 2021 ജനുവരി 31 വരെ കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ അപേക്ഷ സ്വീകരിക്കില്ല. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ പൂരിപ്പിച്ചുനൽകണം. നവംബർ 10 വരെ അപേക്ഷനൽകാം. കുടുംബബന്ധമുള്ള അഞ്ചുപേർക്ക് ഒരു കവറിൽ അപേക്ഷിക്കാം. പുരുഷ മഹ്റമില്ലാത്ത 45 വയസ്സ് പൂർത്തിയായ നാല് വനിതകൾക്ക് ഒരു കവറിൽ അപേക്ഷനൽകാം. 70 വയസ്സിന് മുകളിലുള്ളവർക്ക് രക്തബന്ധമുള്ള ഒരു സഹായിയുടെകൂടെ ഹജ്ജിന് അപേക്ഷിക്കാം. ഇരുവർക്കും നറുക്കെടുപ്പിൽ സംവരണമുണ്ടാകും.

അപേക്ഷകളിൽ നറുക്കെടുപ്പ് നടത്തിയാകും തീർത്ഥാടകരെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവരിൽനിന്ന് അപേക്ഷയുടെ പകർപ്പ്, പാസ്പോർട്ട്, ശാരീരികക്ഷമതാ സാക്ഷ്യപത്രം തുടങ്ങിയവ പിന്നീട് സ്വീകരിക്കും.അപേക്ഷകരെ സഹായിക്കാൻ ഹജ്ജ് കമ്മിറ്റി പരിശീലകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ പൂരിപ്പിക്കുന്നതിന് ഇവരുടെ സഹായം സ്വീകരിക്കാം. വെബ്സൈറ്റ്: www.hajcomitte.gov.in

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP