Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇ മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്തു; കുടുംബത്തിലെ സ്വകാര്യ വിവരങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണി; ഹാക്കർമാർ ആവശ്യപ്പെട്ടത് പത്ത് കോടി; ഗസ്സിയബാദ് സ്വദേശിയുടെ പരാതിയിൽ അന്വേഷണം തുടങ്ങി

ഇ മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്തു; കുടുംബത്തിലെ സ്വകാര്യ വിവരങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണി; ഹാക്കർമാർ ആവശ്യപ്പെട്ടത് പത്ത് കോടി; ഗസ്സിയബാദ് സ്വദേശിയുടെ പരാതിയിൽ അന്വേഷണം തുടങ്ങി

ന്യൂസ് ഡെസ്‌ക്‌

ഗസ്സിയാബാദ്: ഇ-മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ സ്വകാര്യചിത്രങ്ങളും കുടുംബത്തിലെ സ്വകാര്യവിവരങ്ങളും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഹാക്കർമാർ ആവശ്യപ്പെട്ടത് 10 കോടി രൂപ. ഗസ്സിയബാദ് വസുന്ധര കോളനി സ്വദേശി രാജീവ്കുമാറിനെയാണ് ഹാക്കർമാരെന്ന് അവകാശപ്പെടുന്ന സംഘം ഇ-മെയിലിലൂടെയും മറ്റും ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇ-മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് രാജീവ്കുമാറിന് ഭീഷണി സന്ദേശമെത്തിയത്. 10 കോടി രൂപ നൽകിയില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങളും കുടുംബത്തിന്റെ സ്വകാര്യവിവരങ്ങളും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഹാക്കർമാരുടെ ഭീഷണി. തുടർന്ന് രാജീവ്കുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഹാക്കർമാർ തന്നെയും തന്റെ കുടുംബത്തെയും നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നാണ് രാജീവ്കുമാർ പരാതിയിൽ ആരോപിക്കുന്നത്. കുടുംബത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും ഹാക്കർമാർ അറിയുന്നുണ്ടെന്നും നിരന്തരം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തതായും വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP