Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ഗുജറാത്തി നടൻ നരേഷ് കനോഡിയ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു; മരണം അഹമ്മദാബാദ് യുഎൻ മേഹ്ത ഇൻസ്റ്റിറ്റ്യൂട്ടിൽ തീവ്ര പരിചരണത്തിൽ ഇരിക്കെ; വിടപറഞ്ഞത് ഗുജറാത്തിലെ അമിതാഭ് ബച്ചൻ

മറുനാടൻ ഡെസ്‌ക്‌

ഗാന്ധിനഗർ: ഗുജറാത്തി നടൻ നരേഷ് കനോഡിയ അന്തരിച്ചു. 77 വയസായിരുന്നു. കോവിഡ് ബാധിച്ചാണ് മരണം. അഹമ്മദാബാദ് യുഎൻ മേഹ്ത ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിഞ്ഞ നാല് ദിവസമായി ചികിത്സയിലായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി നരേഷ് കനോഡിയയുടെ മരണത്തിൽ അനുശോചിച്ചു. ഗുജറാത്ത് സിനിമയിലെ അമിതാഭ് ബച്ചൻ എന്ന് അറിയപ്പെടുന്നയാളാണ് നരേഷ് കനോഡിയ.

നരേഷ് കനോഡിയയുടെ സഹോദരനും സംഗീതജ്ഞനും ഗായകനുമായ മഹേഷ് കനോഡിയയും രണ്ട് ദിവസം മുമ്പ് അന്തരിച്ചിരുന്നു. 83 വയസായിരുന്ന അദ്ദേഹത്തിന്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. നരേഷ് കനോഡിയയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും ഓർമിക്കപ്പെടും. ദുഃഖിതരായ കുടുംബത്തോടും ആരാധകരോടും അനുശോചനം അറിയിക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു.

നരേഷ് കനോഡിയ ബിജെപി സീറ്റിൽ ഗുജറാത്തിൽ വിജയിച്ചിരുന്നു. സഹോദരൻ മഹേഷ് കനോഡിയ ബിജെപി സീറ്റിൽ അഞ്ച് തവണ ഗുജറാത്തിൽ നിന്ന് ബിജെപി എംപിയായിരുന്നു.

നരേഷ് കനോഡിയയും മഹേഷ് കനോഡിയയും ചേർന്ന് മഹേഷ്- നരേഷ് ആൻഡ് പാർട്ടി എന്ന പേരിൽ ഒരു ഓർക്കസ്ട്രയും വിജയകരമായി നടത്തിയിരുന്നു. നരേഷ് കനോഡിയയും മകൻ ഹിതു കനോഡിയയും ഗുജറാത്തി നടനും ഗുജറാത്തിലെ ബിജെപി എംഎൽഎയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP