Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗുജറാത്തിൽ അടുത്ത തവണയും ബിജെപി തന്നെന്ന് ടൈംസ് നൗ-വി എംആർ സർവെ; 54 ശതമാനം സീറ്റുകളോടെ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് ന്യൂസ് നാഷൺ സർവേ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എല്ലാ കണ്ണുകളും ഗുജറാത്തിലേക്ക്; ഇരു പാർട്ടികൾക്കും ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം നിർണായകം

ഗുജറാത്തിൽ അടുത്ത തവണയും ബിജെപി തന്നെന്ന് ടൈംസ് നൗ-വി എംആർ സർവെ; 54 ശതമാനം സീറ്റുകളോടെ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് ന്യൂസ് നാഷൺ സർവേ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എല്ലാ കണ്ണുകളും ഗുജറാത്തിലേക്ക്; ഇരു പാർട്ടികൾക്കും ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം നിർണായകം

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സർവേ ഫലങ്ങൾ പുറത്ത് വന്നു. ടൈംസ് നൗ-വി എംആർ സർവെ ബിജെപി ക്ക് മുൻതൂക്കമെന്ന് പറയുമ്പോൾ ഇന്ന് പുറത്ത് വന്ന ന്യൂസ് നാഷൺ സർവേ നൽകുന്ന ഫലം കോൺഗ്രസിന് അനുകൂലമായാണ്. ഇരു പാർട്ടികൾക്കും നിർണായകമായ ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്കാണ് രാജ്യത്തെ എല്ലാ കണ്ണുകളും എത്തി നിൽക്കുന്നത്. രണ്ട് സർവേ ഫലങ്ങളിലെ വ്യത്യസ്ത അഭിപ്രായവും കൂടുതൽ ആകാംഷ ഉണ്ടാക്കിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ന്യൂസ് നാഷൺ സർവേ ഫലവും പുറത്തു വന്നു. ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ സർവെയാണ് ഇന്ത്യ നാഷൺ നടത്തിയത്. പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് 54 ശതമാനം സീറ്റുകൾ കോൺഗ്രസ് നേടും. ബിജെപിക്ക് 41 ശതമാനമായിരിക്കും ഉണ്ടാവുക. അഞ്ച് ശതമാനം ഫലം പ്രവചനാതീതമായിരിക്കും.

ഗുജറാത്തിൽ അടുത്ത തവണയും ബിജെപി തന്നെ അധികാരത്തിൽ വരാൻ സാധ്യതയെന്നാണ് ടൈംസ് നൗ-വി എംആർ അഭിപ്രായ സർവെ വ്യക്തമാക്കുന്നത്. ടൈംസ് നൗവിന്റെ ഫലം അനുസരിച്ച് 111 സീറ്റ് ബിജെപിക്ക് ലഭിക്കും. 150 സീറ്റെന്ന സ്വപ്ന തുല്യമായ നമ്ബറിലെത്താൻ കഴിയില്ലെന്ന് ചുരുക്കം. അതേ സമയം രാഹുൽ ഗാന്ധി നേരിട്ടിറങ്ങി പ്രചാരണം നടത്തിയിട്ടും. കോൺഗ്രസിന് 2012ലെ തിരഞ്ഞെടുപ്പിനേക്കാളും 12 സീറ്റ് അധികത്തോടെ 68 എന്ന നമ്ബറിലെത്താൻ മാത്രമേ സാധിക്കൂവെന്നാണ് പോൾ പറയുന്നത്.

ഗുജറാത്ത് മോഡൽ വികസനമെന്ന പേരിൽ രാജ്യത്ത് അധികാരമേറിയ മോദി സർക്കാരിന് ഗുജറാത്തിൽ ഒരു തോൽവി ഉണ്ടായാൽ അത് കേന്ദ്ര സർക്കാരിന് തന്നെ തിരിച്ചടിയാകും. കോൺഗ്രസിനും പ്രതിപക്ഷത്തിനും ഉജ്ജ്വലമായ തിരിച്ചുവരവിന് ഇടയാക്കുകയും ചെയ്യും. അടുത്ത് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് തിരിച്ചടിയേറ്റിരുന്നു. ഇവിടെ കോൺഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുകയും ചെയത്ു. 193 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 113 ഉം കോൺഗ്രസും നേടിയിരുന്നു.

ഗുജറാത്ത് നിയമസഭയിലെ 182 എംഎൽഎമാരിൽ 58 പേരെയും സംഭാവന ചെയ്തിരിക്കുന്നത് സൗരാഷ്ട്ര മേഖലയാണ്. പട്ടേൽ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗത്തിന് വലിയ സ്വാധീനമുള്ള മേഖലയാണ് സൗരാഷ്ട്ര. അതുകൊണ്ട് തന്നെ ഇവരുടെ പിന്തുണ ഉറപ്പാക്കി ബിജെപിയെ നേരിടാനാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ പട്ടേൽ വിഭാഗത്തിന്റെ പിന്തുണ കോൺഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പട്ടീദാർ സമര നായകൻ ഹാർദിക് പട്ടേലും സന്ദർശനത്തിൽ രാഹുലിനെ അനുഗമിക്കുന്നുണ്ട്.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ഡിസംബർ ഒമ്ബതിനും പതിനാലിനും ആണ്. വോട്ടെണ്ണുന്നത് ഡിസംബർ 18നും. ഗുജറാത്ത് തിരഞ്ഞെടുപ്പ് കോൺഗ്രസ്സിന്റെയും ബിജെപിയുടെയും അഭിഭാന പോരാട്ടമായാണ് കണക്കാക്കുന്നത്. ഒരു ഭാഗത്ത് കേന്ദ്രസർക്കാറിന്റെ സാമ്ബത്തിക, വികസന നയങ്ങളും മറുഭാഗത്ത് പുതിയ ഉണർവോടു കൂടി കോൺഗ്രസിനെ നയിക്കുന്ന രാഹുൽ ഗാന്ധിയുടെ സ്വപ്നതുല്യമായ വാഗ്ദാനങ്ങളുമാണ് വോട്ടർമാർ വിലയിരുത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP