Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുജറാത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പിലും ബിജെപി മേധാവിത്തതിന് ആഘാതം; 11 മുൻസിപ്പാലിറ്റികളിലെ ഭരണം ഇത്തവണ നഷ്ടമായി; നേട്ടമുണ്ടാക്കിയത് കോൺഗ്രസ്

ഗുജറാത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പിലും ബിജെപി മേധാവിത്തതിന് ആഘാതം; 11 മുൻസിപ്പാലിറ്റികളിലെ ഭരണം ഇത്തവണ നഷ്ടമായി; നേട്ടമുണ്ടാക്കിയത് കോൺഗ്രസ്

അഹമ്മദാബാദ്: ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി. മുൻകാലത്ത് കൈവശം വെച്ച മുൻസിപ്പാലികളേക്കാൾ നഷ്ടമാണ് ബിജെപിക്കുണ്ടായത്. 75 മുനിസിപ്പാലിറ്റികളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 47 മുനിസിപ്പാലിറ്റികൾ ബിജെപി സ്വന്തമാക്കിയെങ്കിലും കഴിഞ്ഞതവണത്തെ മേധാവിത്വം നിലനിർത്താനായില്ല. കഴിഞ്ഞതവണ ബിജെപി ഭരണത്തിലുണ്ടായിരുന്നത് 59 മുനിസിപ്പാലിറ്റികളായിരുന്നു. ഇതിൽ 11 മുൻസിപ്പാലിറ്റികളിലെ ഭരണം ഇത്തവണ ബിജെപിക്ക് നഷ്ടമായി.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് സമാനമായി മുൻസിപ്പൽ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. കോൺഗ്രസിന് 16 മുനിസിപ്പാലിറ്റികളാണ് ലഭിച്ചത്. കഴിഞ്ഞതവണ 11 മുനിസിപ്പാലിറ്റികൾ മാത്രമാണുണ്ടായിരുന്നത്. ആറു മുനിസിപ്പാലിറ്റികളിൽ ഒരു പാർട്ടിക്കുംഭൂരിപക്ഷം നേടാനായില്ല. കഴിഞ്ഞ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 64.4 ശതമാനം പോളിംഗാണ് നടന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP