Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

​ഗുജറാത്തിൽ ആ​ഗ്രോ കെമിക്കൽ കമ്പനിയിലെ സ്ഫോടനത്തിൽ പരിക്കേറ്റത് 40ഓളം പേർക്ക്; ഫാക്ടറിക്ക് സമീപമുള്ള രണ്ടു ഗ്രാമങ്ങളിലെ മുഴുവൻ ജനങ്ങളെയും മാറ്റി പാർപ്പിച്ചു

​ഗുജറാത്തിൽ ആ​ഗ്രോ കെമിക്കൽ കമ്പനിയിലെ സ്ഫോടനത്തിൽ പരിക്കേറ്റത് 40ഓളം പേർക്ക്; ഫാക്ടറിക്ക് സമീപമുള്ള രണ്ടു ഗ്രാമങ്ങളിലെ മുഴുവൻ ജനങ്ങളെയും മാറ്റി പാർപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

ഗാന്ധിനഗർ: ഗുജറാത്തിലെ രാസനിർമ്മാണശാലയിലെ സ്ഫോടനത്തിൽ നാൽപ്പതോളം പേർക്ക് പരിക്ക്. ഗുജറാത്തിലെ പ്രധാന വ്യവസായ മേഖലയായ ദാഹേജിലെ യശാശ്വി രസായൻ എന്ന സ്വകാര്യ ഫാക്ടറിയിലാണ് സംഭവം. തീപിടുത്തത്തിൽ ഫാക്ടറി പൂർണമായും കത്തിനശിച്ചു. ഫാക്ടറിയിലുണ്ടായിരുന്ന നാൽപതോളം വരുന്ന ജീവനക്കാർക്ക് പൊള്ളലേറ്റെന്നും എല്ലാവരെയും ആശുപത്രിയിലെക്ക് മാറ്റിയിട്ടുണ്ടെന്നും ബറൂച്ച് ജില്ലാ കളക്ടർ എം.ഡി മോദിയ പറഞ്ഞു.

‘അഗ്രോ-കെമിക്കൽ കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ 35-40ഓളം ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെയെല്ലാവരെയും ബറൂച്ചിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്,’ എം.ഡി മോദിയ പറഞ്ഞു. വ്യവസായ ആവശ്യങ്ങൾക്കായി 15ഓളം രാസവസ്തുക്കൾ നിർമ്മിക്കുന്ന കമ്പനിയാണ് യശാശ്വി രസായൻ. കെമിക്കൽ ഫാക്ടറിയായതിനാൽ വിഷമയമായ പുക അന്തരീക്ഷത്തിലെത്തുന്നത് ജനങ്ങളെ ഗുരുതരമായി ബാധിച്ചേക്കാം. ഇതിനാൽ ഫാക്ടറിക്ക് സമീപമുള്ള രണ്ടു ഗ്രാമങ്ങളിലെ മുഴുവൻ ജനങ്ങളെയും മാറ്റി പാർപ്പിച്ചുവെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.

Stories you may Like

കഴിഞ്ഞ മാസം ആന്ധ്രാ പ്രദേശിലെ എൽ ജി പോളിമേഴ്‌സിലുണ്ടായ വിഷവാതക ചോർച്ചയിൽ 11 പേർ മരിക്കുകയും വാതകം ശ്വസിച്ച് അസ്വസ്ഥതയിലായ 200 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പോളിസ്റ്റിറീൻ എന്ന വിഷ വാതകമാണ് വിശാഖപട്ടണത്തെ എൽ.ജി പോളിമേഴ്‌സിൽ നിന്നും ചോർന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP