Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓൺലൈൻ ഹിയറിങ്ങിനിടെ കാറിലിരുന്ന് പുകവലിച്ചു; അഭിഭാഷകന് 10,000 രൂപ പിഴ ശിക്ഷ വിധിച്ച് ഹൈക്കോടതി

ഓൺലൈൻ ഹിയറിങ്ങിനിടെ കാറിലിരുന്ന് പുകവലിച്ചു; അഭിഭാഷകന് 10,000 രൂപ പിഴ ശിക്ഷ വിധിച്ച് ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ഓൺലൈൻ ഹിയറിങ്ങിനിടെ കാറിലിരുന്ന് പുകവലിച്ച അഭിഭാഷകന് 10,000 രൂപ പിഴയിട്ടു. ഗുജറാത്ത് ഹൈക്കോടതിയാണ് അഭിഭാഷകന് പിഴ വിധിച്ചത്. അഭിഭാഷകനായ ജെ.വി. അജ്‌മേരയോടാണ് ഒരാഴ്ചയ്ക്കുള്ളിൽ പിഴയടക്കാൻ ജസ്റ്റിസ് എ.എസ്. സുപേഹിയ ഉത്തരവിട്ടത്. ഓൺലൈൻ ഹിയറിങ്ങിൽ അഭിഭാഷകർ ഓഫീസിലോ വീട്ടിലോ ആയിരിക്കണമെന്ന് കോടതി നിർദ്ദേശവും നൽകി.

അഭിഭാഷകൻ കാറിലിരുന്ന് പുകവലിച്ചുകൊണ്ടാണ് വഞ്ചനക്കേസിലെ ഓൺലൈൻ വാദത്തിൽ ഹാജരായതെന്ന് കണ്ട ജഡ്ജി സ്വമേധയാ നടപടിയെടുത്തു. തുറസ്സായ സ്ഥലത്തും വാഹനങ്ങളിലും ഇരുന്ന് കേസിൽ സംബന്ധിക്കുവാൻ പാടില്ലെന്നും അന്തസ്സ് പുലർത്തണമെന്നും കോടതി ബാർ കൗൺസിലിന് നിർദ്ദേശവും നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP