Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഞാൻ എന്തു കഴിക്കണമെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്? നോൺ വെജ് തട്ടുകടകൾക്കെതിരെ നടപടിയെടുത്തതിന് ഹൈക്കോടതിയുടെ വിമർശനം

ഞാൻ എന്തു കഴിക്കണമെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്? നോൺ വെജ് തട്ടുകടകൾക്കെതിരെ നടപടിയെടുത്തതിന് ഹൈക്കോടതിയുടെ വിമർശനം

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: നോൺ വെജിറ്റേറിയൻ ഭക്ഷണം വിൽക്കുന്ന തട്ടുകടകൾക്കെതിരെ നടപടിയെടുത്ത അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനെതിരെ ഗുജറാത്ത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആളുകൾ എന്താണ് കഴിക്കേണ്ടതെന്ന് കോർപ്പറേഷനാണോ തീരുമാനിക്കുന്നതെന്ന് കോടതി ചോദിച്ചു.

തട്ടുകടകൾക്കെതിരെ രാജ്കോട്ട്, അഹമ്മദാബാദ് കോർപ്പറേഷനുകൾ നടപടിയെടുക്കുന്നതായി ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബീരേൻ വൈഷ്ണവിന്റെ വിമർശനം. നോൺ വെജിറ്റേറിയൻ ഭക്ഷണം വിൽക്കുന്ന കടകൾ അധികാരികൾ പിടിച്ചെടുക്കുകയാണെന്ന് ഹർജിക്കാർ പറഞ്ഞു.

ആളുകൾ അവർക്ക് ഇഷ്ടമുള്ളതു കഴിക്കുന്നതു തടയാൻ കോർപ്പറേഷന് എങ്ങനെ കഴിയുമെന്ന് കോടതി ചോദിച്ചു. അധികാരത്തിൽ ഇരിക്കുന്നവർക്ക് ഇഷ്ടമില്ലെന്നു കരുതി അതു ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാമോ? ഞാൻ പുറത്തു പോയി എന്തു കഴിക്കണമെന്ന് നിങ്ങളാണോ തീരുമാനിക്കുന്നതെന്ന് സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു. നാളെ പ്രമേഹം വരുമെന്ന് പറഞ്ഞ് കരിമ്പിൻ ജ്യൂസ് കഴിക്കുന്നതിൽനിന്നു വിലക്കുമോയെന്ന് ബെഞ്ച് ആരാഞ്ഞു.

കോർപ്പറേഷൻ കമ്മിഷണറെ വിളിച്ചുവരുത്താൻ നിർദ്ദേശം നൽകിയ കോടതി അധികാരികളുടെ നടപടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP