Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗുജറാത്തിൽ മുഖ്യമന്ത്രിക്കും വിഐപികൾക്കും സഞ്ചരിക്കാൻ 191 കോടിയുടെ വിമാനം; 'ബോംബാർഡിയർ ചലഞ്ചർ 650'; 12 യാത്രക്കാർക്ക് ഒരുമിച്ച് സഞ്ചരിക്കാം; നടപടി ക്രമങ്ങൾ പൂർത്തിയായെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ

ഗുജറാത്തിൽ മുഖ്യമന്ത്രിക്കും വിഐപികൾക്കും സഞ്ചരിക്കാൻ 191 കോടിയുടെ വിമാനം; 'ബോംബാർഡിയർ ചലഞ്ചർ 650'; 12 യാത്രക്കാർക്ക് ഒരുമിച്ച് സഞ്ചരിക്കാം; നടപടി ക്രമങ്ങൾ പൂർത്തിയായെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ വിഐപികൾക്ക് സഞ്ചരിക്കാനായി 191 കോടി രൂപയുടെ വിമാനം വാങ്ങാൻ ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു. ഇരട്ട എഞ്ചിൻ 'ബോംബാർഡിയർ ചലഞ്ചർ 650' വിമാനം അടുത്ത രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനത്തെത്തിക്കുമെന്ന് സർക്കാർ അറിയിച്ചു. 12 യാത്രക്കാർക്ക് ഒരുമിച്ച് സഞ്ചരിക്കാം.

7000 കിലോമീറ്ററാണ് ഫ്ലയിങ് റേഞ്ച്. പരമാവധി വേഗത മണിക്കൂറിൽ 870 കിലോമീറ്റർ.നടപടി ക്രമങ്ങൾ പൂർത്തിയായെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ക്യാപ്റ്റൻ അജയ് ചൗഹാൻ പറഞ്ഞു. ബീച്ക്രാഫ്റ്റ് സൂപ്പർ കിങ് വിമാനമാണ് മുഖ്യമന്ത്രിക്കും വിഐപികൾക്കും സഞ്ചരിക്കാനായി ഇപ്പോൾ ഉപയോഗിക്കുന്നത്.

കഴിഞ്ഞ 20 വർഷമായി ഈ വിമാനമാണ് ഉപയോഗിക്കുന്നതെന്നും അഞ്ച് വർഷം മുമ്പാണ് പുതിയ വിമാനത്തിന്റെ നിർദ്ദേശം വന്നതെന്നു അധികൃതർ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദീർഘദൂര യാത്രക്ക് സ്വകാര്യ വിമാനം വാടകക്കെടുക്കുന്നത് കാരണം മണിക്കൂറിന് ഒരുലക്ഷം രൂപയാണ് ചെലവാക്കുന്നതെന്നും ഇത് കുറയ്ക്കാനാണ് പുതിയ വിമാനം വാങ്ങുന്നതെന്നും അധികൃതർ പറഞ്ഞു.നടപടി ക്രമങ്ങൾ പൂർത്തിയായെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ക്യാപ്റ്റൻ അജയ് ചൗഹാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP