Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എത്ര തവണ നിങ്ങൾ കള്ളം പറയും..മോദി കള്ളങ്ങളുടെ രാജാവ്; കഴിഞ്ഞ 70 വർഷമായി കോൺഗ്രസ് ചെയ്തതിന്റെ ഫലമാണ് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ നിലനിൽപ്പ്; ഗുജറാത്തിൽ മോദിക്കെതിരെ ആഞ്ഞടിച്ച് മല്ലികാർജ്ജുൻ ഖാർഗെയുടെ പ്രചരണം

'എത്ര തവണ നിങ്ങൾ കള്ളം പറയും..മോദി കള്ളങ്ങളുടെ രാജാവ്; കഴിഞ്ഞ 70 വർഷമായി കോൺഗ്രസ് ചെയ്തതിന്റെ ഫലമാണ് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ നിലനിൽപ്പ്; ഗുജറാത്തിൽ മോദിക്കെതിരെ ആഞ്ഞടിച്ച് മല്ലികാർജ്ജുൻ ഖാർഗെയുടെ പ്രചരണം

മറുനാടൻ മലയാളി ബ്യൂറോ

ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളങ്ങളുടെ രാജാവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.ഗുജറാത്തിലെ നർമദയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി ഖർഗെയുടെ പരാമർശങ്ങൾ.ബിജെപിയും പാർട്ടിയിലെ ഉയർന്ന നേതാക്കളും ആളുകളുടെ അനുകമ്പ ലഭിക്കാനായി കള്ളം പ്രചരിപ്പിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു.70 വർഷമായി കോൺഗ്രസ് രാജ്യത്തിനായി ഒന്നും ചെയ്തിരുന്നില്ലെങ്കിൽ ഇന്ത്യയിൽ ജനാധിപത്യം ഉണ്ടാവുമായിരുന്നില്ലെന്നും ഖാർഗെ പറഞ്ഞു.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലൊരാൾ താൻ പാവപ്പെട്ടവനാണെന്നും മറ്റുള്ളവർ അധിഷേപിക്കുന്നുവെന്നും പറയുന്നു. നിങ്ങൾ അനുകമ്പക്ക് വേണ്ടിയാണ് ഇങ്ങനെ പറയുന്നതെങ്കിൽ ആളുകൾ ഇപ്പോൾ സാമർഥ്യമുള്ളവരാണ്. നിങ്ങൾ ഒന്നോ രണ്ടോ കള്ളം പറയുകയാണെങ്കിൽ ആളുകൾ അത് കേൾക്കും, എന്നാൽ എത്ര തവണ നിങ്ങൾ കള്ളം പറയും? മോദി കള്ളങ്ങളുടെ രാജാവാണ്.' -ഖാർഗെ പറഞ്ഞു.കഴിഞ്ഞ 70 വർഷമായി കോൺഗ്രസ് എന്താണ് ചെയ്തതെന്ന് ബിജെപി തുടർച്ചയായി ചോദിക്കുന്നുണ്ട്. 70 വർഷമായി തങ്ങൾ ഒന്നും ചെയ്തിരുന്നില്ലെങ്കിൽ രാജ്യത്ത് ജനാധിപത്യം ഉണ്ടാവുമായിരുന്നില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തയാഴ്‌ച്ച നടക്കാനിരിക്കെ അവസാനഘട്ട പ്രചാരണ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്തെത്തിയിട്ടുണ്ട്.ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP