Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് മുക്തനായതോടെ ക്ഷേത്രത്തിലെത്തി ആനന്ദനൃത്തം ചവിട്ടി ബിജെപി നേതാവ്; മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ബിജെപി എംഎൽഎയുടെ നടപടിക്കെതിരെ വ്യാപക വിമർശനം; മധു ശ്രീവാസ്തവ് വീണ്ടും വാർത്തകളിൽ നിറയുന്നത് ഇങ്ങനെ

കോവിഡ് മുക്തനായതോടെ ക്ഷേത്രത്തിലെത്തി ആനന്ദനൃത്തം ചവിട്ടി ബിജെപി നേതാവ്; മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ബിജെപി എംഎൽഎയുടെ നടപടിക്കെതിരെ വ്യാപക വിമർശനം; മധു ശ്രീവാസ്തവ് വീണ്ടും വാർത്തകളിൽ നിറയുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ക്ഷേത്രത്തിനുള്ളിൽ ജനക്കൂട്ടത്തിന് നടുവിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ബിജെപി നേതാവിന്റെ ആഹ്ലാദ നൃത്തം. ​ഗുജറാത്തിലെ ബിജെപി നേതാവും എംഎൽഎയുമായ മധു ശ്രീവാസ്തവ് ആണ് ക്ഷേത്രത്തിനുള്ളിൽ മാസ്ക് പോലും വെയ്ക്കാതെ ആളുകൾക്കിടയിൽ നൃത്തം ചെയ്തത്. കോവിഡ് നെ​ഗറ്റീവായതിന്റെ സന്തോഷത്തിലായിരുന്നു ബിജെപി നേതാവിന്റെയും സംഘത്തിന്റെയും നൃത്തം. വിവാദ പരാമർശങ്ങൾ നടത്തി നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള ആളാണ് മധു ശ്രീവാസ്തവ്.

വഡോദരയിലെ ഗജ്രവാഡി ക്ഷേത്രത്തിനുള്ളിൽ വച്ചാണ് ബിജെപി അനുയായികൾക്കൊപ്പം മധു ശ്രീവാസ്തവ് നൃത്തം ചെയ്തത്. ശ്രീവാസ്തയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനവും ഉയർന്നത്. രാജ്യത്ത് കോവിഡ് കേസുകൾ അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തിൽ എംഎൽഎ തന്നെ എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും ലംഘിച്ച് മാസ്‌ക് പോലും ഇല്ലാതെ ആൾക്കൂട്ടത്തിനിടയിൽ നിന്നത് ബിജെപിയുടെ ഉത്തരവാദിത്തമില്ലായ്മയാണ് കാണിക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ തന്റേതാണെന്നും 45 ദിവസമായി അമ്പലത്തിൽ പോകാത്തതിനാലാണ് പോയതെന്നും ശ്രീവാസ്തവ ദ ഇന്ത്യൻ എക്സ്‌പ്രസിനോട് പ്രതികരിച്ചു. താൻ ഒരു പ്രേട്ടോക്കോളും ലംഘിച്ചിട്ടില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അമ്പലം തന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അമ്പലത്തിനുള്ളിൽ മാസ്‌ക് നിർബന്ധമല്ലെന്നും ശ്രീവാസ്ത പ്രതികരിച്ചു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയവെ താൻ ബാഹുബലിയാണെന്നും കൊറോണ വൈറസിനെ പൊരുതി തോൽപ്പിക്കുമെന്നും ശ്രീവാസ്തവ പറഞ്ഞിരുന്നു. അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ മുതിർന്ന ബിജെപി നേതാക്കൾ തയ്യാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP