Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈദരാബാദിലെ ഭീമൻ ലഡുവിന് ലോക റെക്കോഡ്; വിനായക ചതുർഥിക്കായി തയ്യാറാക്കിയ മധുരപലഹാരത്തിന്റെ ഭാരം 7858 കിലോ!

ഹൈദരാബാദിലെ ഭീമൻ ലഡുവിന് ലോക റെക്കോഡ്; വിനായക ചതുർഥിക്കായി തയ്യാറാക്കിയ മധുരപലഹാരത്തിന്റെ ഭാരം 7858 കിലോ!

ഹൈദരാബാദ്: ഗണപതിക്കു നേദിക്കാൻ തയ്യാറാക്കിയ ലഡുവിന് ലോകറെക്കോഡ്. ആന്ധ്രാപ്രദേശിലെ മധുരപലഹാരക്കടയിൽ തയ്യാറാക്കിയ ലഡുവാണ് ഗിന്നസ് റെക്കോഡിന് അർഹമായത്.

വിനായക ചതുർത്ഥിക്ക് ഗണപതിക്ക് നിവേദിക്കാൻ തപേശ്വരം സ്വദേശിയായ കടയുടമ തയ്യാറാക്കിയ ഈ ലഡുവിന്റെ ഭാരം 7858 കിലോഗ്രാമാണ്. ശ്രീ ഭക്താഞ്ജനേയ എന്ന മധുര പലഹാരക്കട തുടർച്ചയായി നാലാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്. തൊഴിലാളികളുടെ പരിശ്രമവും തന്റെ കുടുംബത്തിന്റെ പ്രാർത്ഥനയുമാണ് നേട്ടത്തിനു പിന്നിലെന്ന് കടയുടമയായ എസ് വെങ്കടേശ്വര റാവു പറഞ്ഞു.

പിതാവിന്റെ ഹോട്ടൽ ബിസിനസിൽ സഹായിക്കാൻ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചയാളാണ് വെങ്കടേശ്വര റാവു. മുൻ വർഷങ്ങളിലും ഭീമൻ ലഡു തയ്യാറാക്കി ഇദ്ദേഹം വാർത്തകളിൽ ഇടംനേടിയിരുന്നു. 1942ൽ പിതാവു തുടങ്ങിവച്ച ചെറിയ ഹോട്ടൽ സംരംഭം കാറ്ററിങ് സർവീസാക്കി മാറ്റിയ ഇദ്ദേഹം 1972ഓടെ മധുര പലഹാരക്കടയാക്കി വികസിപ്പിക്കുകയായിരുന്നു. 2011ലാണ് ആദ്യമായി റാവു ഭീമൻലഡു അവതരിപ്പിച്ചത്. യഥാക്രമം 5570 കിലോഗ്രാം, 6599.29 കിലോഗ്രാം, 7132.87 കിലോഗ്രാം തൂക്കങ്ങളിലായിരുന്നു മുൻ വർഷങ്ങളിൽ ലഡു തയ്യാറാക്കിയത്.

ലഡു തനിക്ക് ഗിന്നസ് റെക്കോർഡ് നേടിത്തന്നുവെങ്കിലും 'കാസാ സ്വീറ്റ്' എന്ന മധുര പലഹാരമാണ് തന്റെ കടയിലെ സ്‌പെഷ്യൽ ഐറ്റമെന്നാണ് വെങ്കടേശ്വര റാവു പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP