Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജി.എസ്.ടി ബിൽ രാജ്യസഭ പാസാക്കി; വിവിധ തരം നികുതികൾ ഒഴിവാക്കി നികുതികൾ ഇനി ഒരേകുടക്കീഴിൽ; ബില്ലിൽ സർക്കാർ വരുത്തിയ പ്രധാന ഭേദഗതികൾ ഇങ്ങനെ

ജി.എസ്.ടി ബിൽ രാജ്യസഭ പാസാക്കി; വിവിധ തരം നികുതികൾ ഒഴിവാക്കി നികുതികൾ ഇനി ഒരേകുടക്കീഴിൽ; ബില്ലിൽ സർക്കാർ വരുത്തിയ പ്രധാന ഭേദഗതികൾ ഇങ്ങനെ

ന്യൂഡൽഹി: ഉൽപന്ന, സേവന നികുതി (ജിഎസ്ടി) സംവിധാനത്തിനു വഴിയൊരുക്കുന്ന 122ാം ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭ അംഗീകരിച്ചു. കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റലി അവതരിപ്പിച്ച ബിൽ, അണ്ണാ ഡിഎംകെ അംഗങ്ങളുടെ അസാന്നിധ്യത്തിൽ വോട്ടെടുപ്പിലൂടെ ഏകകണ്ഠമായാണ് രാജ്യസഭ പാസാക്കിയത്. കോൺഗ്രസും ഭരണഘടനാ ഭേദഗതി ബില്ലിനെ അനുകൂലിച്ചു. ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലാകുന്ന മുറയ്ക്കു ജിഎസ്ടിക്കായി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമമുണ്ടാക്കാം. കഴിഞ്ഞ വർഷം ലോക്‌സഭ പാസാക്കിയ ബില്ലിൽ ഭേദഗതികൾ വരുത്തിയ ബില്ലാണ് എൻ.ഡി.എ സർക്കാർ രാജ്യസഭയിൽ വച്ചത്. അതേസമയം, ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ മറുപടി പ്രസംഗത്തിന് ശേഷം എ.ഐ.എ.ഡി.എം.കെയുടെ 13 അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഏറ്റവും നവീനമായ നികുതി പരിഷ്‌കരണമാണ് ഇതെന്ന് ബിൽ രാജ്യസഭയുടെ മേശപ്പുറത്തു വച്ച് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. ഏകീകൃത നികുതി സംവിധാനം കൊണ്ടുവരാനും നികുതി ഘടന പരിഷ്‌കരിക്കാനം ജി.എസ്.ടിക്കു കഴിയുമെന്ന് ജയ്റ്റ്‌ലി പറഞ്ഞു. വികസനരംഗത്തിന് വൻകുതിപ്പേകുവാൻ ജി.എസ്.ടിക്കു കഴിയുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ആമുഖമായി ജെയ്റ്റ്‌ലി പറഞ്ഞു.

ഭൂരിപക്ഷം അടിസ്ഥാനമാക്കുന്നതിന് പകരം വാദങ്ങളുടെ അടിസ്ഥാനത്തിൽ ജിഎസ്ടി പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പി ചിദംബരം പറഞ്ഞു. മുഖ്യ പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ബിൽ പാസാക്കാൻ ഒന്നര വർഷമായി സർക്കാർ നടത്തിയ ശ്രമം പരാജയപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ചിദംബരം കൂട്ടിച്ചേർത്തു.

ബില്ലിന്മേൽ അഭിപ്രായ ഏകീകരണമുണ്ടാക്കാൻ സഹായിച്ച പാർലമെന്റംഗങ്ങൾ, സംസ്ഥാന മുഖ്യമന്ത്രിമാർ, ഉന്നതാധികാര കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന ധനമന്ത്രിമാർ എന്നിവരെ ധനമന്ത്രി നന്ദി അറിയിച്ചു. വിവിധ തരം നികുതികൾ ഒഴിവാകുന്നതാണ് ജിഎസ്ടിയുടെ കാതൽ.

ബില്ലിൽ സർക്കാർ വരുത്തിയ പ്രധാന ഭേദഗതികൾ

അന്തഃസംസ്ഥാനവാണിജ്യത്തിൽ കേന്ദ്രം ഒരുശതമാനം അധികനികുതിചുമത്തുന്നത് ഇല്ലാതാക്കും.സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം അഞ്ചുവർഷത്തേക്ക് നികത്തുന്നത് ഉറപ്പാക്കാൻ വ്യവസ്ഥ.നികുതിസംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലോ സംസ്ഥാനങ്ങൾ തമ്മിലോ തർക്കമുണ്ടായാൽ തീരുമാനമെടുക്കുന്നതിന് ജി.എസ്.ടി. കൗൺസിൽ പ്രത്യേക സംവിധാനമുണ്ടാക്കണം.

കേന്ദ്ര ധനകാര്യസഹമന്ത്രി, സംസ്ഥാന ധനമന്ത്രിമാർ (അല്ലെങ്കിൽ സംസ്ഥാനങ്ങൾ നിർദേശിക്കുന്ന മറ്റു മന്ത്രിമാർ) എന്നിവരടങ്ങുന്നതാണ് കൗൺസിൽ.അന്തഃസംസ്ഥാന ഇടപാടുകളിൽ കേന്ദ്രം ചുമത്തുന്ന ഇന്റഗ്രേറ്റഡ് ജി.എസ്.ടി.(ഐ.ജി.എസ്.ടി.) സംബന്ധിച്ച് വ്യക്തതവരുത്തി. ഐ.ജി.എസ്.ടി. എന്ന വാക്കുതന്നെ മാറ്റിക്കൊണ്ട് അന്തഃസംസ്ഥാന കച്ചവട-വാണിജ്യങ്ങളിൽ ചുമത്തുന്ന ചരക്കുസേവനനികുതി എന്നു വ്യക്തമാക്കി. കേന്ദ്ര ജി.എസ്.ടി.യും ഐ.ജി.എസ്.ടി.യിലെ കേന്ദ്രത്തിന്റെ പങ്കും കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിടുമെന്നും ഭേദഗതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP