Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക 35,266 കോടി; കൂടുതൽ കിട്ടാനുള്ളത് ആറ് സംസ്ഥാനങ്ങൾക്ക്

ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക 35,266 കോടി; കൂടുതൽ കിട്ടാനുള്ളത് ആറ് സംസ്ഥാനങ്ങൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക 35,266 കോടി രൂപയാണെന്ന് ധനമന്ത്രാലയം തിങ്കളാഴ്ച പാർലമെന്റിൽ അറിയിച്ചു. 2022 ജൂൺ വരെയുള്ള കണക്കാണ് ധനമന്ത്രാലയം പുറത്തുവിട്ടത്.

മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കാണ് കൂടുതൽ പണം നൽകാനുള്ളത്. ഈ ആറ് സംസ്ഥാനങ്ങൾക്ക് മാത്രമായി 17,668 കോടി രൂപയാണ് കുടിശ്ശിക. 2022 മെയ് 31 വരെയുള്ള കാലയളവിൽ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും മുഴുവൻ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയും കേന്ദ്ര സർക്കാർ നൽകി.

മെയ് വരെയുള്ള 86,912 കോടി രൂപ അനുവദിച്ചെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാര ഫണ്ടിൽ ഏകദേശം 25,000 കോടി രൂപ മാത്രമായിരുന്നി ലഭ്യമെന്നും എങ്കിലും ഫണ്ട് നൽകിയെന്നും അദ്ദേഹം പറഞ്ഞു. കുടിശ്ശകയുള്ള ഫണ്ട് ഉടൻ നൽകുമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP