Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ജമ്മു കശ്മീരിൽ ഗ്രനേഡാക്രമണത്തിൽ പരിക്കേറ്റത് പതിനഞ്ച് പേർക്ക്; ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ യാത്രക്കാർക്ക് നേരെ നടന്ന ആക്രമണം നാളെ യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുടെ സന്ദർശനം നടക്കാനിരിക്കെ

ജമ്മു കശ്മീരിൽ ഗ്രനേഡാക്രമണത്തിൽ പരിക്കേറ്റത് പതിനഞ്ച് പേർക്ക്; ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ യാത്രക്കാർക്ക് നേരെ നടന്ന ആക്രമണം നാളെ യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുടെ സന്ദർശനം നടക്കാനിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഗ്രനേഡാക്രമണം. സോപോരിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. രണ്ട് ദിവസം മുമ്പാണ് ശ്രീനഗറിൽ സമാനമായ ആക്രമണത്തിൽ ആറ് പട്ടാളക്കാർക്ക് പരിക്കേറ്റത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് നേരെയായിരുന്നു ആക്രമണം. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പരിഗണന എടുത്തു കളഞ്ഞതിന് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണങ്ങൾ.

യൂറോപ്യൻ യൂണിയനിൽ നിന്നും എംപിമാരുടെ സംഘം വരും ദിവസങ്ങളിൽ ജമ്മു കശ്മീർ സന്ദർശിക്കുന്നുണ്ട്. ആർട്ടിക്കൾ 370 പ്രകാരം ജമ്മുകശ്മീരിനു നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ 28 യൂറോപ്യൻ പാർലമെന്റ് അംഗങ്ങളാണ് നാളെ കശ്മീരിൽ സന്ദർശനം നടത്തുന്നത്. കശ്മീരിനു നൽകിയിരുന്ന പ്രത്യേക പദവി നിർത്തലാക്കി രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ച കേന്ദ്രസർക്കാരിന്റെ നീക്കത്തെ തുടർന്നു സ്ഥിതിഗതികളെക്കുറിച്ച് വാഷിങ്ടനിൽ നടന്ന യുഎസ് കോൺഗ്രസ് യോഗത്തിൽ ഒരു കൂട്ടം ജനപ്രതിനിധികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുടെ സന്ദർശനം.

Stories you may Like

ദാൽ തടാകത്തിലെ താമസക്കാരെയും ബോട്ടുടമകളെയും അവർ സന്ദർശിക്കും. സന്ദർശനം അനൗദ്യോഗികമാണെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. 'ജമ്മു കശ്മീരിലേക്ക് യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുടെ സന്ദർശനം പ്രദേശത്തിന്റെ വികസനഭരണ മുൻഗണനകളെക്കുറിച്ചു വ്യക്തമായ വീക്ഷണം നൽകുന്നതിനു പുറമെ ജമ്മു കശ്മീർ, ലഡാക്ക് മേഖലയിലെ സാംസ്‌കാരികവും മതപരവുമായ വൈവിധ്യത്തെക്കുറിച്ചു മനസ്സിലാക്കാൻ അവരെ സഹായിക്കും' സംഘത്തെ സ്വാഗതം ചെയ്തുകൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP