Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അജ്ഞാത സംഘം കുട്ടിയെ തട്ടിക്കൊണ്ടുപേയെന്ന് കരുതി; നാലുവയസുകാരന്റെ മൃതദേഹം കണ്ടെത്തിയത് അമ്മാവന്റെ വീട്ടിലെ മരപ്പെട്ടിയിൽ നിന്നും; പ്രതികരിക്കാതെ അമ്മാവൻ

അജ്ഞാത സംഘം കുട്ടിയെ തട്ടിക്കൊണ്ടുപേയെന്ന് കരുതി; നാലുവയസുകാരന്റെ മൃതദേഹം കണ്ടെത്തിയത് അമ്മാവന്റെ വീട്ടിലെ മരപ്പെട്ടിയിൽ നിന്നും; പ്രതികരിക്കാതെ അമ്മാവൻ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: അജ്ഞാത സംഘം തട്ടിക്കൊണ്ടുപേയെന്ന് കരുതിയ നാലുവയസുകാരന്റെ മൃതദേഹം അമ്മാവന്റെ വീട്ടിലെ മരപ്പെട്ടിയിൽ നിന്നും കണ്ടെടുത്തു. ​ഗ്രേറ്റർ നോയിഡയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. വീട്ടുകാർ എല്ലായിടത്തും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസെത്തി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പെട്ടിക്കുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു നാലുവയസുകാരന്റെ മൃതദേഹം.

കുട്ടിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിക്കായുള്ള തിരച്ചിൽ നടത്തുന്നതിനിടെ കുട്ടിയെ അമ്മാവന്റെ വീട്ടിൽ ഒരു മരപ്പെട്ടിയിൽ കണ്ടെത്തിയാതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തിയപ്പോൾ പെട്ടിക്കുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു നാലുവയസുകാരൻ. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും കുട്ടി മരിച്ചിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കുട്ടി തടിപ്പെട്ടിയിൽ യാദൃശ്ചികമായി വീണതാവാമെന്ന് കരുതുന്നില്ല. ഇത് സംബന്ധിച്ച് ചില കുടുംബാംഗങ്ങളെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ചിലരുടെ പങ്ക് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. എന്നാൽ കുട്ടിയുടെ അമ്മാവൻ ഇത് സംബന്ധിച്ച് ഒന്നും പറഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP