Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം; എട്ട് പേർക്ക് പരിക്ക്; വോട്ടെടുപ്പ് തടയാനുള്ള പാക് ശ്രമമെന്ന് ബിജെപി

ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം; എട്ട് പേർക്ക് പരിക്ക്; വോട്ടെടുപ്പ് തടയാനുള്ള പാക് ശ്രമമെന്ന് ബിജെപി

ശ്രീനഗർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനിരിക്കെ ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം. ലാൽ ചൗകിലെ സി.ആർ.പി.എഫിന്റെ ബങ്കർ ലക്ഷ്യം വച്ച് ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു കുട്ടിക്കും സിആർപിഎഫ് ഉദ്യോഗസ്ഥനും ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഒരു സംഘടനയും ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ പരിക്കേറ്റവരിൽ പിഞ്ച് കുഞ്ഞും ഉൾപ്പെടുന്നു.

ഇന്ന് ഉച്ചക്ക് 2.15 നായിരുന്നു സംഭവം. തിരക്കേറിയ ലാൽ ചൗകിലെ പ്രവർത്തനരഹിതമായ സിനിമാ തിയേറ്ററിന് സമീപമാണ് ആക്രമണം നടന്നത്. സിആർപിഎഫ് പോസ്റ്റ് ലക്ഷ്യമാക്കി എറിഞ്ഞ ഗ്രനേഡ് വഴിയരുകിൽ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശം സൈന്യം വളഞ്ഞതായും ആക്രമണം നടത്തിയവർക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയതായും ഡി.എസ്‌പി ഫൈസൽ ഖയൂം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ആക്രമണത്തെത്തുടർന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കിയതായും അന്വേഷണം ആരംഭിച്ചതായും ലാൽ ചൗക് ഡിഎസ്‌പി ഫൈസൽ ഖുയാം പറഞ്ഞു. ജമ്മു-കാശ്മീരിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് രണ്ട് ആഴ്ച ബാക്കി നിൽക്കെയാണ് ആക്രമണം. അതേസമയം തെരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് തീവ്രവാദികളുടെ ആത്മവിശ്വാസം തകർത്തിരിക്കുകയാണെന്നും ജനാധിപത്യ പ്രക്രിയ തടസപ്പെടുത്താനുള്ള പാക് ഏജന്റുമാരുടെ ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്നും ബിജെപി വക്താവ് പറഞ്ഞു. ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് ബിജെപി ആരോപിച്ചു.

കഴിഞ്ഞ ദിവസം അർനിയ സെക്ടറിൽ നുഴഞ്ഞുകയറി വെടിവയ്പു നടത്തിയ നാലു ഭീകരരെ സൈന്യം വെടിവച്ചു കൊന്നിരുന്നു. ഏറ്റുമുട്ടലിൽ അഞ്ചു നാട്ടുകാരും മൂന്നു സൈനികരും ഉൾപ്പെടെ മൊത്തം 12 പേരാണു കൊല്ലപ്പെട്ടത്. ഇതിനു തൊട്ടുപിന്നാലെയാണ് പുതിയ ആക്രമണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP